പത്തനംതിട്ടയിൽ രണ്ട് എലിപ്പനി മരണം കൂടി; മരിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ
തിരുവല്ല - സംസ്ഥാനത്ത് രണ്ട് എലിപ്പനി മരണം കൂടി. പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി ക്ഷീരകർഷകനായിരുന്ന മണി(54)ക്കും എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ എലിപ്പനി മരണമാണുണ്ടായത്. ഇതിൽ…
എം.വി ഗോവിന്ദന്റെ ലൈംഗിക ആരോപണം തള്ളി ക്രൈംബ്രാഞ്ച്; കെ സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് അന്വേഷണസംഘം
തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരായ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്റെ പോക്‌സോ ആരോപണം തള്ളി ക്രൈംബ്രാഞ്ച് സംഘം. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ കെ സുധാകരനെതിരെ ഇരയായ പെൺകുട്ടി ഒരു ഘട്ടത്തിലും മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം…
മദ്യപിച്ച് ലക്കുകെട്ട യുവതിയെ ചുമലിലേറ്റി ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ
ലണ്ടന്‍- മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20) യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍ കണ്ടുമുട്ടിയ യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു…
‘പോക്‌സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതി’; മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. 'താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ…
സൗദി തലസ്ഥാനത്തും മറ്റു നഗരങ്ങളിലും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ജിദ്ദ- ഇന്ത്യന്‍ എംബസി, സൗദി യോഗ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ സൗദി അറേബ്യയിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ദിശ (ഡെഡിക്കേറ്റഡ് ടീം ഫോര്‍ ഇന്തോ സൗദി ഹോളിസ്റ്റിക് അലൈന്‍മെന്റ്) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. റിയാദിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ്…
തമിഴ്‌നാട്ടിൽ മന്ത്രിയും ലീഗ് എം.പിയും തമ്മിൽ ഏറ്റുമുട്ടി; മാധ്യസ്ഥ്യത്തിന് ശ്രമിച്ച കലക്ടറെയും തള്ളിയിട്ടു
- ഡി.എം.കെയുടെയും മുസ്‌ലിം ലീഗിന്റെയും പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും - ഡി.എം.കെ ഭരണം ജനാധിപത്യ വിരുദ്ധമാണെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഭരണകക്ഷികൾ തമ്മിലെ തല്ലെന്ന് ബി.ജെ.പി ചെന്നൈ - തമിഴ്‌നാട്ടിൽ ഡി.എം.കെ മന്ത്രിയും മുസ്‌ലിം ലീഗ് എം.പിയും തമ്മിൽ ഏറ്റുമുട്ടി. മന്ത്രി…
ഫലസ്തീനികള്‍ക്ക് മാത്രമല്ല, ഇസ്രായില്‍ എല്ലാ മുസ്ലിംകള്‍ക്കും ഭീഷണി- ഇറാന്‍ പ്രസിഡന്റ്
തെഹ്‌റാന്‍- സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്രായിലിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി, പ്രാദേശിക സഹകരണത്തിലെ പുരോഗതിയില്‍ ഇസ്രായിലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള…
കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ പി.ജി വിദ്യാർത്ഥി മരിച്ച നിലയിൽ
കണ്ണൂർ - കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പി.ജി വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. ക്യാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി…
ഹാജിമാര്‍ക്കായി കെ.എം.സി.സി ഖുന്‍ഫുദ രക്തം ശേഖരിച്ചു
ഖുന്‍ഫുദ- അന്താരാഷ്ട്ര രക്തദാന ദിനത്തില്‍ ഖുന്‍ഫുദ കെഎംസിസി ഖുന്‍ഫുദ ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്ക് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് ഈ വര്‍ഷത്തെ ഹാജിമാര്‍ക്കായി രക്തശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു ജനറല്‍ ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. അത്യാവശ്യഘട്ടങ്ങളില്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള മുന്‍കരുതലായാണ്…
ഉത്തരേന്ത്യ തിളച്ചു മറിയുന്നു, അത്യുഷ്ണത്തില്‍ 98 മരണം
പട്‌ന-ഉത്തരേന്ത്യയില്‍ അതിശക്തമായ ചൂട്. തീവ്രമായ ഉഷ്ണതരംഗത്തില്‍ ബീഹാറിലും, യുപിയിലുമായി മൂന്ന് ദിവസത്തിനിടെ 98 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 54 പേരാണ് ഉയര്‍ന്ന താപനിലയില്‍ മരിച്ചത്. ബീഹാറിലെ കഠിനമായ ചൂടിനെ തുടര്‍ന്നാണ് 44 പേര്‍ മരിച്ചത്. യുപിയിലെ ബാല്ലിയയില്‍ ജൂണ്‍ 15,…