മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു
മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം കുറവമ്പാലത്താണ് ദമ്പതികള്‍ താമസിക്കുന്നത്. കുഞ്ഞിന്റെ അച്ഛന്‍ മുരുകനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു
ഏക സിവിൽകോഡിൽ ഭിന്നത നിലനിൽക്കെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്
ഏക സിവിൽ കോഡിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളിലും യുഡിഎഫിന്റെ ഘടകകക്ഷികൾക്ക് ഉള്ളിലും അഭിപ്രായവ്യത്യാസം തുടരുന്നതിടെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക. ഏക സിവിൽ കോഡ് വിഷയം സി.പി.എം…
ബംഗാളിൽ ഇന്ന് റീപോളിങ്; കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേനകൾ
പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമുണ്ടായ ബംഗാളിലെ 697 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. കേന്ദ്രസേനകളുടെ ശക്തമായ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംഘർഷബാധിത ബൂത്തുകളെക്കുറിച്ച് കൃത്യമായ വിവരം നൽകാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതിനിടെ കേന്ദ്ര…
മുതലപ്പൊഴി ബോട്ട് അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു
മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കനത്ത തിരമാലയിൽ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവർ മത്സ്യബന്ധനത്തിന് പോകുന്ന സമയത്തായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആൻറണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ്…
മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു
മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.
ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സിനെ തടഞ്ഞതായി പരാതി
ചിന്നക്കനാലിലെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞതായി പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റി എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് തങ്ങളെ തടഞ്ഞുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ദേവികുളത്ത് സംഘടിപ്പിച്ച സമര പരിപാടികളുടെ ഭാഗമായാണ് സംഘം ചിന്നക്കനാലിലെത്തിയത്. അരിക്കൊമ്പനോട് ചെയ്തത് അനീതിയാണെന്ന്…
പുറകിൽ വളർത്തുനായ, കൂടെ എംഡിഎംഎ കടത്ത്; സ്ഥിരം അടവ് പക്ഷെ ഇത്തവണ പാളി
വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന കാറിൽ എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശികളായ വിഷ്ണു,ശ്രീജിത് എന്നിവരാണ് പിടിയിലായത്. ബെഗളൂരുവില്നിന്നാണ് ലഹരിമരുന്ന് യുവാക്കൾ എത്തിച്ചത്. തൃശൂർ കുന്നംകുളത്തുവെച്ചാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പൊലീസ് ലഹരിപരിശോധന കർശനമാക്കിയതോടെ പിടിക്കപ്പെടാതിരിക്കാൻ പുതിയ വഴികളാണ് യുവാക്കൾ…
‘പാർട്ടി പിളർത്തിയവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം’; ശരദ് പവാർ
എൻസിപി പിളർത്തി ബിജെപിക്കൊപ്പം കൈകോർത്ത വിമതർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് ശരദ് പവാർ. തിരികെ വരുന്നവരെ മടിയില്ലാതെ സ്വീകരിക്കുമെന്നും എൻസിപി ദേശീയ അധ്യക്ഷൻ വ്യക്തമാക്കി. പാർട്ടിയിൽ പിളർപ്പിന് നേതൃത്വം നൽകിയ അജിത് പവാർ ഉൾപ്പെടെയുള്ളവരോട് തനിക്ക് പകയില്ലെന്നും പവാർ മനസ്സ് തുറന്നു. ALSO…
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി
വിഴിഞ്ഞത്ത് കിണറിനുള്ളിൽ കുടുങ്ങിപ്പോയ മഹാരാജന്റെ ചേതനയറ്റ ശരീരം പുറത്തെത്തിച്ചു. അമ്പത് മണിക്കൂറുകളോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ശരീരം പുറത്തെത്തിച്ചത്. ALSO READ: ഉത്തരേന്ത്യയിൽ കലിതുള്ളി മഴ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം രണ്ട് ദിവസമായി മഹാരാജന് അടുത്തെത്താൻ കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു രക്ഷാദൗത്യ സംഘം.…
വ്യാജഡോക്ടർ ചമഞ്ഞ് 15 വിവാഹങ്ങൾ, എല്ലാം സമ്പന്ന യുവതികൾ; ഒടുവിൽ ‘വ്യാജൻ’ പിടിയിൽ
മംഗളൂരുവിൽ വ്യാജ ഡോക്ടർ ചമഞ്ഞ് സമ്പന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ചായാൽ പിടിയിൽ. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ് കുവെമ്പുനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി യുവതികളെ കബളിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. ബെംഗളൂരുവിൽ സോഫ്ട്‍വെയർ എൻജിനീയറായ…