‘മുൻപ് ഞങ്ങളുടെ നേതാവും മന്ത്രിയുമായിരുന്ന ജയകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ, 20 ദിവസമാണ് ജയിലിലിട്ടത്. അന്ന് അദ്ദേഹത്തെ മരുന്നു കഴിക്കാൻ പോലും അനുവദിച്ചില്ല. സെന്തിൽ ബാലാജി വെറുതെ നാടകം കളിക്കുകയാണ്. അദ്ദേഹം ധാർമികത ഉയർത്തിപ്പിടിച്ച് മന്ത്രിസ്ഥാനം രാജിവയ്ക്കണം; എടപ്പാടി കെ.പളനിസാമി

ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ നെഞ്ചുവേദനയും ആശുപത്രി വാസവും വെറും നാടകമാണെന്ന ആരോപണവുമായി അണ്ണാ ഡിഎംകെ. സെന്തിൽ ബാലാജി നാടകം കളിക്കുകയാണെന്ന്…

വ്യാജരേഖ: കോളജ് അധികൃതരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും; വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കോളജ് അധികൃതർ

പാലക്കാട്: വ്യാജ രേഖാ വിവാദത്തില്‍ പ്രതിയായ വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളജ് അധികൃതരുടെ മൊഴി. അധ്യാപകരുടെ മൊഴിയെത്തുടര്‍ന്ന് വിദ്യയും കോളജ് അധികൃതരുമായി നടത്തിയ ഫോണ്‍ സംഭാഷണം അന്വേഷണ സംഘം പരിശോധിക്കും. വിദ്യ അഭിമുഖത്തിന് എത്തിയ ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച…

കര്‍ണാടകയിലെ പാല്‍ ബ്രാന്‍ഡായ നന്ദിനി കേരള വിപണി കൈയടക്കുന്നു, നന്ദിനിക്ക് മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറവ്

കൊച്ചി: കര്‍ണാടകയിലെ പാല്‍ ബ്രാന്‍ഡായ നന്ദിനി കേരളത്തിലും വില്‍പന വ്യാപകമാകുന്നു. മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്‍പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്‌ലെറ്റുകളില്‍ നന്ദിനി പാല്‍ എത്തിത്തുടങ്ങിയതോടെ വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക്…

നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹരജി പിൻവലിച്ച് ഇടത് നേതാക്കൾ

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ വനിത നേതാക്കളും മുന്‍ എം.എല്‍.എമാരുമായ ഇ.എസ്. ബിജിമോളും ഗീതഗോപിയും നല്‍കിയ ഹരജി സ്വമേധയാ പിൻവലിച്ചു. കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹരജികൾ നിലനിൽക്കില്ലയെന്ന സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ്…

ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.20ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. കത്രയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. 12 മണിക്കൂറിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച…

സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച പൊന്നാനിയിലെ “ഈജിപ്ഷ്യൻ പള്ളി” ഉദ്‌ഘാടനം ചെയ്തു; തിളക്കം കെടുത്തി രൂപകല്പനയിലെ “കുരിശ്”

പൊന്നാനി: ആറാം നൂറ്റാണ്ടിൽ സ്ഥാപിതമായ പൊന്നാനിയിലെ “മിസ്‌രി പള്ളി” (ഈജിപ്ഷ്യൻ പള്ളി) സംസ്ഥാന ടൂറിസം വകുപ്പ് നവീകരിച്ച ശേഷം പ്രാർത്ഥനക്കായി തുറന്ന് കൊടുത്തു. സ്ഥലം മുൻ എം എൽ എ യും നിയമസഭാ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി സംസ്ഥാന ടൂറിസം…

മണിപ്പുരില്‍ വീണ്ടും സംഘർഷം: 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘർഷം. 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെന്‍ലോക് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിലാണ് 11 പേർ കൊല്ലപ്പെട്ടതെന്നാണ്…

ശബരിമല നട നാളെ തുറക്കും

ശബരിമല: മിഥുനമാസപൂജകള്‍ക്കായി ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, നാളെ പൂജകളുണ്ടാകില്ല. മിഥുനം ഒന്നായ…

മൂന്നാർ നെറ്റിമേട് ഭാഗത്ത് വീണ്ടും ‘പടയപ്പ’യിറങ്ങി; തേയില കൊളുന്തുമായി പോയ വാഹനം ആന തടഞ്ഞു, ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങിയോടി

മൂന്നാർ: മൂന്നാർ നെറ്റിമേട് ഭാഗത്ത് വീണ്ടും കാട്ടുകൊമ്പൻ പടയപ്പയിറങ്ങി. തേയില കൊളുന്തുമായി പോയ വാഹനം ആന തടഞ്ഞു. ആനയെ കണ്ടതോടെ ഡ്രൈവർ വാഹനത്തിൽനിന്നിറങ്ങിയോടി രക്ഷപ്പെട്ടു. വാഹനത്തെ ഒന്നും ചെയ്യരുതെന്ന് ഡ്രൈവർ പറയുന്നത് വിഡിയോയിലുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. പടയപ്പ വാഹനത്തെ തൊട്ടുനോക്കിയതല്ലാതെ,…

വലതുകാൽ വെച്ച് കയറുന്നതിന് പിന്നിലെ സവിശേഷത അറിയുമോ?

ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു. ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും…