തൃശ്ശൂർ അമല ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ ഉത്തരവ്

തൃശ്ശൂർ അമല ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ ഉത്തരവ്.ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയത്. ബഹുനില കെട്ടിടങ്ങളിൽ ആശുപത്രി പ്രവർത്തിക്കുന്നില്ലെന്നു ഉറപ്പു വരുത്തണം.അമല ആശുപത്രി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത് കെട്ടിട നിർമ്മാണ…

ദിലീപിന്റെ ഹർജി തള്ളി : വധഗൂഢാലോചനക്കേസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാം. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി…

സന്തോഷയാത്ര തുടർന്ന് കേരളം

സന്തോഷ് ട്രോഫിയിൽ വെസ്റ്റ് ബംഗാളിനെതിരെ കേരളത്തിനു തകർപ്പൻ ജയം. മഞ്ചേരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. 84 ആം മിനുട്ടിൽ നൗഫലിലൂടെ മുന്നിൽ എത്തിയ കേരളം ഇഞ്ചുറി ടൈമിലെ നാലാം മിനുട്ടിൽ ജെസിനിന്റെ ഗോളിലൂടെ വിജയം അരക്കെട്ടു…

അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂളില്‍ സ്‌ഫോടനം; വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന. വിദ്യാര്‍ഥികള്‍ അടക്കം ഏഴ് പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ കാബൂളിലെ ഹൈസ്‌കൂളില്‍ ആണ് മൂന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഷിയ ഹസാര…

സന്ദർശക വിസ ദീർഘിപ്പിക്കാം, പ്രൊഫഷണലുകൾക്ക് ഗ്രീൻ വിസ; അടിമുടി മാറ്റവുമായി യു.എ.ഇ

വിസ നിയമങ്ങളില്‍ സമഗ്ര പരിഷ്‌കരണമേര്‍പ്പെടുത്തി യു.എ.ഇ. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അതിലൂടെ രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണിത്. എല്ലാ വിസകളിലും ഒന്നില്‍ കൂടുതല്‍ തവണ വന്നുപോകുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും…

പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിയതിനെതിരെ കേന്ദ്രസര്‍ക്കാര്‍

കേരളം പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിയതിനെതിരെ കേന്ദ്രസര്‍ക്കാര്‍. കൊവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്കു കേന്ദ്രം കത്തയച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്നലെ 90 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ ദിവസത്തെ 1150 എന്ന കണക്കില്‍ നിന്ന്…

ജനറല്‍ മനോജ് പാണ്ഡെ‍ ഇന്ത്യന്‍ കരസേനയുടെ അടുത്ത മേധാവി

ഇന്ത്യന്‍ കരസേനയുടെ അടുത്ത മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു. കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ ഓഫീസറാണ് ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. ഏപ്രില്‍ 30ന് കാലാവധി പൂര്‍ത്തിയാക്കാനിരിക്കുന്ന ജനറല്‍ മനോജ് മുകുന്ദ് നരവാനെയുടെ പിന്‍ഗാമിയായി…

ഇടതുമുന്നണിയെ ഇനി ഇ പി നയിക്കും

സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറാകും. എ വിജയരാഘവന്‍ പി ബി അംഗമായതിനെ തുടര്‍ന്നാണ് എല്‍ ഡി എഫ് കണ്‍വീനറായി ഇ പി ജയരാജനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച…