ഏപ്രില്‍ ഒന്നുമുതല്‍ ഗുരുവായൂരില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും

ഗുരുവായൂരില്‍ ഏപ്രില്‍ ഒന്നുമുതല്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനം. വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതല്‍ പുനസ്ഥാപിക്കാനും തീരുമാനിച്ചു. ഭക്തജനതിരക്ക് കണക്കിലെടുത്ത് ക്ഷേത്രനട വൈകുന്നേരം മൂന്നരയ്ക്ക് തുറക്കും.…

ഇന്ത്യക്ക് തോല്‍വി

ബഹ്‌റൈന് എതിരെയുള്ള സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2-1 നാണ് ബഹ്‌റൈന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 37 ാം മിനുട്ടില്‍ മുഹമ്മദ്‌ ഫര്‍ധാനാണ് ബഹ്‌റൈനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 59 ാം മിനുട്ടില്‍ രാഹുല്‍ ബേക്കെയുടെ ഗോളില്‍ ഇന്ത്യ സമനില…

സ്വകാര്യ ബസ് പണിമുടക്ക്; കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തും

സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന്‌ സംസ്ഥാനത്ത് അധിക സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി കെ എസ് ആര്‍ ടി സി എം ഡി വ്യക്തമാക്കി. പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് ബസുടമകളുടെ സംഘടന…

ചരക്കുകയറ്റുമതി : റെക്കാഡിട്ട് ഇന്ത്യ, 400 ബില്യൺ ഡോളറെന്ന ലക്ഷ്യം കൈവരിച്ചു

2021-22 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ച് ഇന്ത്യ. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഒമ്പതുദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2020-21 കാലയളവിൽ 292…

നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്രം

മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് ഇക്കാര്യമറിയിച്ചത്. ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

മന്ത്രി സജി ചെറിയാന് വേണ്ടി കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഫിഷറീസ് മന്ത്രി സജി ചെറിയാന് വേണ്ടി കെ റെയിലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്നത് കാണിച്ച് നേരത്തേ വിതരണം ചെയ്ത ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.…

അർജന്റീന – ഇറ്റലി ഫൈനൽസിമ പോരാട്ടം ജൂൺ 1ന് നടക്കും

2021ൽ നടന്ന യുവേഫ യൂറോ ജേതാക്കളായ ഇറ്റലിയും 2021ലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നേർക്കുനേർ വരുന്ന ഫൈനൽസിമ ട്രോഫി പോരാട്ടം ജൂൺ 1ന് നടക്കും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.ഇന്ത്യൻ സമയം ജൂൺ 1ന് പുലർച്ചെ 12:15നാണ് മത്സരം…

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് ഓടില്ല’;ഇനി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

ചാർജ് വർധനയെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ഒത്തുതീർപ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് വ്യക്തമാക്കി. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകൾക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ സർക്കാർ സ്വകാര്യ ബസ് മേഖലയെ…

രാജ്യത്ത് മാസ്കില്ലെങ്കില്‍ ഇനി കേസില്ല

പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.…

You missed