കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് തടവുശിക്ഷ; ഒരു വർ‍ഷത്തെ തടവിന് ശിക്ഷിച്ചത് സുപ്രീംകോടതി

കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ർഷം തടവ്. 34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസിൽ സിദ്ദുവിന്…

പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവും പെരിയോറും പുറത്ത്

പത്താം ക്ലാസ്സിലെ കന്നഡ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയപ്പോള്‍ പെരിയോറും ശ്രീനാരായണ ഗുരുവും പുറത്ത്. നടപടിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് ഈ നീക്കം. ബി.ജെ.പി സര്‍ക്കാര്‍ ഈ മഹാന്മാരുടെ പാഠങ്ങള്‍…

മോഹൻബഗാനെതിരെ ഗോകുലത്തിന് ജയം

എ.എഫ്.സി കപ്പിൽ ഗംഭീര തുടക്കവുമായി ഗോകുലം കേരള. ഗ്രൂപ്പ്‌ D യിലെ ആദ്യ മത്സരത്തിൽ കരുത്തരായ എടിക്കെ മോഹൻബഗാനെ രണ്ടിനെതിരെ നാലു ഗോളിനാണ് തകർത്തു വിട്ടത്. ഗോകുലത്തിനു വേണ്ടി ലൂക്കാ മാൻസൺ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ റിഷാദ്, ജിതിൻ…

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; കെ സുധാകരനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത്…

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത്

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.…

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വർധിപ്പിച്ചത്. 2021 ഏപ്രിൽ മുതൽ ​ഗാർഹിക…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,…

കടലാക്രമണ സാധ്യത : തീരദേശങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ വേലിയേറ്റത്തിന്‍റെ നിരക്ക് സാധാരണയില്‍ കൂടുതലാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍…