ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത് വധു; 6000 രൂപ പിഴ ചുമത്തി പൊലീസ്
ഡൽഹി; ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ…
എസ്‌യുവി വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുന്നു ; എലവേറ്റുമായി ഹോണ്ട, അടുത്ത മാസം ബുക്കിംഗ് ആരംഭിച്ചേക്കും
വിപണിയിൽ എസ്‌യുവി വാഹനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ പുതിയ മോഡൽ എസ്‌യുവിയുമായി എത്തിയിരിക്കുകയാണ് ഹോണ്ട. എസ്‌യുവി എലവേറ്റ് എന്ന മോഡലാണ് ആഗോളതലത്തിൽ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. മറ്റു മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും, ഫീച്ചറുകളിലും എസ്‌യുവി എലവേറ്റ് വ്യത്യസ്ഥത പുലർത്തുന്നുണ്ട്. നിലവിൽ, മോഡലിന്റെ ഔദ്യോഗിക ലോഞ്ചും,…
സ്മാർട്ട് ടിവി വിപണി കീഴടക്കാൻ മോട്ടോറോള എത്തുന്നു ; പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു
സ്മാർട്ട് ടിവി വിപണിയിലും കരുത്ത് തെളിയിക്കാൻ ഒരുങ്ങി ജനപ്രിയ ബ്രാൻഡായ മോട്ടോറോള. നിലവിൽ, മോട്ടോറോളയുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് സ്മാർട്ട് ടിവികളും എത്തുന്നത്. ഇത്തവണ ടെലിവിഷൻ ആരാധകരെ കീഴടക്കാൻ മോട്ടോറോള എൻവിഷൻ എക്സ് എന്ന സ്മാർട്ട് ടിവിയാണ്…
ചൈന അറബ് രാജ്യങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് സൗദി; സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും
അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ചൈനയുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യം സൗദി അറേബ്യയാണ്.
ഭാര്യയെ മഴുകൊണ്ട് വെട്ടിക്കൊന്ന ശേഷം മകനുമായി കുളത്തില്‍ ചാടി
ജയ്പൂര്‍- രാജസ്ഥാനില്‍ ഭാര്യയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം യുവാവ് മകനോടൊപ്പം കുളത്തില്‍ ചാടി. ചുരു ജില്ലയിലാണ് സംഭവം. റബുദി സ്വദേശിയായ രാജ്പാലാണ് (38) വയലില്‍വെച്ച് കോടാലി ഉപയോഗിച്ച് ഭാര്യ ലതയെ (33) കൊലപ്പെടുത്തിയതെന്ന് ഹമിര്‍വാസ് എസ്എച്ച്ഒ രാധേശ്യാം പറഞ്ഞു. ട്രക്ക്…
ചൈനയും അറബികളും തമ്മിലുള്ള ചരിത്ര ബന്ധം ശക്തിപ്പെടുത്തും -വിദേശ മന്ത്രി
റിയാദ്- ചൈനയും അറബ് ലോകവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അത് ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് മുന്നിലുള്ളതെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. റിയാദിൽ നടക്കുന്ന പത്താമത് അറബ് ചൈന ബിസിനസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
ബലിപെരുന്നാൾ ജൂൺ 28ന് ആയിരിക്കുമെന്ന് വാനനിരീക്ഷണ കേന്ദ്രം
റിയാദ്- അറബി നാടുകളുൾപ്പെടെ ഒട്ടു മിക്ക ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ചയായിരിക്കുമെന്ന് അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് അറഫ ദിനം ജൂൺ 27 ന് ചൊവ്വാഴ്ചയായിരിക്കും. ഇസ്‌ലാമിക രാജ്യങ്ങളെല്ലാം ജൂൺ 18 ന് (ദുൽ ഖഅദ-29)…
എ.ഐ ക്യാമറ മനപ്പൂര്‍വം ഇടിച്ചുതകര്‍ത്തു, യുവാവ് അറസ്റ്റില്‍
പാലക്കാട്- വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് റോഡ് ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദിനെ(22)യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു പേര്‍കൂടി ഉണ്ടായിരുന്നുവെന്നണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടി…
ഇനിയും ജയിച്ചാല്‍ നരേന്ദ്ര പുടിനെ കാണേണ്ടിവരും-ഭഗവന്ത് മാന്‍
ന്യൂദല്‍ഹി- പ്രധാനമന്ത്രി മോഡി കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ദഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഌഡിമിര്‍ പുടിന്‍ ആയി മാറുമെന്ന്…
എസ്.ആർ.എം.ജിയും നിയോമും തമ്മിൽ മീഡിയ സഹകരണ കരാർ
നിയോം- മലയാളം ന്യൂസ് ഉടമസ്ഥരും പ്രമുഖ പ്രസിദ്ധീകര സ്ഥാപനവുമായ സൗദി റിസർച്ച് ആന്റ് മീഡിയ ഗ്രൂപ്പും (എസ്.ആർ.എം.ജി) മിഡിൽ ഈസ്റ്റിലെ മുൻനിര മാധ്യമ വ്യവസായ കേന്ദ്രവുമായ നിയോം മീഡിയ വ്യവസായ വിഭാഗവുമായി സഹകരണ കരാറിലെത്തി. കരാറനുസരിച്ച് എസ്.ആർ.എം.ജിയുടെ ദീർഘകാല അനുഭവ സമ്പത്ത്…