Latest Post

നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും: മന്ത്രി വീണാ ജോര്‍ജ്

നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍ ,മധ്യ കേരളത്തില്‍ മഴ ശക്തമാകും.6ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള…

തൃക്കാക്കരയില്‍ ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും: കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുള്ള തന്റെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പ്രാചരണത്തിനിറങ്ങുമെന്ന് ഒരു ചാനലിനോട് പ്രതികരിക്കവെ കെ വി തോമസ് പറഞ്ഞു. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനം. 12ന് മുഖ്യമന്ത്രി…

പൂര നഗരിയില്‍ ആനയിടഞ്ഞു; ഉടന്‍ തളച്ചു

പൂര നഗരിയില്‍ ആനയിടഞ്ഞത് അല്‍പ സമയം പരിഭ്രാന്ത്രി സൃഷ്ടിച്ചു. മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്റെ സമയോചിതമായ ഇടപടെലില്‍ ആനയെ ശാന്തമാക്കി. അതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി…

കണ്ണും കാതും തേക്കിൻകാട്ടിലേക്ക്‌

അടുത്ത 30 മണിക്കൂർ നാടിന്റെ കണ്ണും കാതും തൃശൂരിലേക്ക്‌. ലോകത്തിലെ ഏറ്റവും വലിയ നാദ, താള, ദൃശ്യ വിസ്‌മയത്തിന്‌ ചൊവ്വാഴ്‌ച തേക്കിൻകാട്‌ വേദിയാകും. മഹാമാരിയെ അതിജീവിച്ച ജനത ജാതി, മത അതിരുകളില്ലാതെ ഒറ്റ താളമായി പൂരനഗരിയിൽ അലിഞ്ഞുചേരും. നാട്‌ ഒന്നാകെ വിശ്വപൂരത്തിനായി…

വന്‍ ജനകീയ പ്രക്ഷോഭം,ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെച്ചു

കൊളംബോയിലെ ജനകീയ പ്രധിഷേധങ്ങളെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സേ രാജി വെച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ശക്തമാകുന്നതിനിടെ ആണ് നിര്‍ണ്ണായക നടപടി. രാജ്യത്ത് നേരത്തെ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്ത് സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ…

തകർന്ന് തരിപ്പണമായി രൂപ; മാർച്ചിലെ റെക്കോർഡ് മറികടന്നു

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്‍സെക്സ് 550 പോയിന്‍റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ…

പൂരം വിളംബരമായി

പൂരങ്ങളുടെ പൂരത്തിന് വിളംബരമായി. വന്‍ ജനാവലിയോട് കൂടി നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറന്നു. ഗജ വീരന്‍ എറണാകുളം ശിവകുമാര്‍ ആണ് തിടമ്പേറ്റിയത്. കോവിഡ് സാഹചര്യമായതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂരം മുടങ്ങിയിരുന്നു രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന പൂരത്തെ ആവേശത്തോടെയാണ്…

നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. ചോദ്യാവലിയുമായാണ് ക്രൈം ബ്രാഞ്ച് സംഘം ആലുവയില്‍ എത്തിയത്. രണ്ട് ഘട്ടമായിട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തു…

You missed