പാചക വാതക വിലയും കൂട്ടി

പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ…

മന്ത്രി വി അബ്ദുറഹിമാനെ താനൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എം എസ് എഫ് നേതാക്കൾ താനൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു

എം.എസ്.എഫ് താനൂര്‍ നിയോജകമണ്ഡലം കമ്മറ്റി താനൂര്‍ ഗവണ്മെന്റ് കോളേജ് വിഷയത്തില്‍ നടത്തിയ എം.എല്‍.എ ഓഫീസ് മാര്‍ച്ച്‌ വിജയമാണെന്ന് എം.എസ്.എഫ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച്‌ കാരണം കോളേജ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് എം.എല്‍.എ തന്നെ സമ്മതിക്കുകയുണ്ടായി. കോളേജ്…

ജില്ലാ ജഡ്ജി ശബ്ദം ശല്യമെന്ന് കല്‍പ്പിച്ചാല്‍ പരിപാടി നിര്‍ത്തണോ? പ്രതികരിച്ച് നര്‍ത്തകി നീന പ്രസാദ്

പാലക്കാട് മൊയിന്‍ എല്‍.പി സ്‌കൂളില്‍ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക പരിപാടി പകുതിയില്‍ വെച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ‘ശബ്ദം ശല്യമാകുന്നു ‘പരിപാടി ഉടന്‍ നിര്‍ത്തണം എന്ന് ജില്ലാ ജഡ്ജി പറഞ്ഞത് പ്രകാരം പൊലീസെത്തി സംഘാടകരോട് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കാണികളെ…

അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ചില ജില്ലകലില്‍ അടുത്ത മണിക്കൂറുകളില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശ്രീലങ്ക‍യില്‍ വിലക്കയറ്റം‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ, ജനം തെരുവിൽ, ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാചകവാതക സിലിണ്ടറിന് 1359 രൂപ

ശ്രീലങ്കയില്‍ വിലക്കയറ്റം അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. തെരുവിൽ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറോളം ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ്…

മൂന്നാം തവണയും കാലിടറി ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ് സി ചാമ്പ്യൻമാർ

ഐഎസ്എൽ എട്ടാം സീസണിൽ ഹൈദരാബാദ് എഫ് സി പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ബ്ലാസ്റ്റേഴ്സിനെ 3-1 പരാജയപെടുത്തി കിരീടം സ്വന്തമാക്കി. കളിയിൽ രണ്ടാംപകുതിയുടെ അറുപത്തിയെട്ടാം മിനിറ്റിൽ മലയാളി താരം കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിന് നേടിയത്.എന്നാൽ എൺപത്തിയെട്ടാം മിനിറ്റിൽ ടവോറയിലൂടെ തിരിച്ചടിച്ചു ഹൈദരാബാദ്…

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകും’; സാധാരണക്കാരെ വിടില്ലെന്ന് സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും…