സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ചു

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍. ഈ മാസം 28 ന് പണി മുടക്കുമെന്ന് തൊഴിലാളി സംഘടനയായ KSRTEA അറിയിച്ചു. നാളെ മുതല്‍ യുണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിക്കും ഭരണാനുകൂല സംഘടനയായ…

കൂടുതൽ വകുപ്പുകൾ നൽകിയതിന് പിന്നാലെ സ്വയം വിരമിക്കാനൊരുങ്ങി എം ശിവശങ്കർ; അപേക്ഷ തള്ളി ചീഫ് സെക്രട്ടറി

സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കർ നൽകിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവീസുള്ളത്. കഴിഞ്ഞ ദിവസം കൂടുതൽ ചുമതലകൾ നൽകിയതിന് പിന്നാലെയാണ് ശിവശങ്കർ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നൽകിയെന്ന വിവരം പുറത്ത് വന്നത്. ഒരാഴ്‌ച മുൻപാണ്…

തൃശ്ശൂരില്‍ വന്‍ സ്ഫോടനം

ഗ്യാസ് സ്റ്റൌ സര്‍വീസ് സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം. തൃശൂര്‍ കൊടകര കോടാലിയിലാണ് സംഭവം. കട പൂര്‍ണ്ണമായി കത്തി നശിച്ചു. ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. 4 സിലിണ്ടറുകളാണ് പൊട്ടി തെറിച്ചത്‌. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍…

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി; രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരും പിടിയില്‍

കരിപ്പൂരിൽ വന്‍ സ്വർണ്ണ വേട്ട രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ശരീരത്തില്‍ രഹസ്യഭാ​ഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചായിരുന്നു കടത്ത്.…

ഇന്നും മഴ കനത്തേക്കാം; ഏഴ് ജില്ലകളിൽ യെല്ലോ അലർട് ; വെള്ളിയാഴ്ച വരെ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത( ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം…

മതപരമായ ചടങ്ങുകൾക്കുള്ള പൊലീസ് സുരക്ഷക്ക് പണം വാങ്ങണം, ശുപാർശ സർക്കാരിലേക്ക്

മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൌജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതിനാൽ തീരുമാനത്തിലെത്താതെ പോകുകയായിരുന്നു. കഴിഞ്ഞ…

മഴ കനക്കുന്നു; നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി. 15ന് പത്തനംതിട്ട,വയനാട്…

രോഗികള്‍ കുറഞ്ഞു; പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. 2020 ജനുവരി 30നാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് സര്‍ക്കാറിന്റെ കൊവിഡ് ഡാഷ് ബോര്‍ഡില്‍ കൊവിഡ്…