ഇന്ധന വില ഇന്നും കൂട്ടി; വര്‍ധിപ്പിച്ചത്‌ പെട്രോളിന് 87, ഡീസലിന് 84 പൈസ

ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 ഉം ഡീസലിന് 84 ഉം പൈസയാണ് വര്‍ധിപ്പിച്ചത്‌ . കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസലിന് 101.72 രൂപയുമായി.

തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് ചാറ്റുകള്‍ നശിപ്പിച്ചു; 12 ചാറ്റുകള്‍ നീക്കംചെയ്തതായി ക്രൈംബ്രാഞ്ച്

തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി…

പകുതി അബ്കാരി കേസുകളും വ്യാജം, ആരെയും കുടുക്കാം’; എക്‌സൈസിനെ വിമര്‍ശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാനാവുമെന്നതാണ് സ്ഥിതിയെന്ന് ഹൈക്കോടതി. അന്‍പത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണം. ഇതിനായി ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം…

അമേരിക്കൻ ഉപരോധത്തിന് പുല്ലുവില, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്കെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനുള്ള മറുപടിയായി റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നയം പാളുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയതോടെയാണ് അമേരിക്കയുടെ പദ്ധതി പാളിയത്. ഇതേ തുടർന്ന് ഉപരോധങ്ങൾ പാലിക്കാത്ത ഇന്ത്യയടക്കമുള്ള…

അർധരാത്രി വീണ്ടും ഇന്ധനവില വ‍ർധനവ്; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം

രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില…

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. 14-ാം തീയതിയായിരുന്നു…

25 ദശലക്ഷം പേർ ക്വാറന്‍റൈനിൽ, ചൈന കടുപ്പിക്കുന്നു

പുതിയ കോവിഡ് വകഭേദം ചൈനയെ വിറപ്പിച്ചു തുടങ്ങിയതോടെ കടുത്ത നടപടികൾക്കു തുടക്കം. ഒമിക്രോണിന്‍റെ പുതിയ വകഭേദം ചൈനയിൽ അതിവേഗം പടരുകയാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 13,000 പിന്നിട്ടു.ഷാങ്ഹായിൽനിന്ന് 70 കിലോമീറ്ററിൽ അകലെയുള്ള ഒരു നഗരത്തിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.…

ഇമ്രാൻ ഖാൻ ഇപ്പോൾ പ്രധാനമന്ത്രിയല്ല’; നിർണായക അറിയിപ്പുമായി പാക് കാബിനറ്റ് സെക്രട്ടറി

ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്ന് പാക് കാബിനറ്റ് സെക്രട്ടറിയുടെ അറിയിപ്പ്. പാകിസ്ഥാൻ പ്രസിഡന്റ് അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 3-ന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം…