സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം: ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ സംയുക്ത സമര സമിതിയും ബി ജ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തവരെ…

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ തോതിലുമുള്ള വേനൽ മഴയ്ക്കാണ് സാധ്യത. മലയോര…

ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ് എഫ് സി

ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനലില്‍ കൈയ് മെയ് മറന്നു പോരാടിയ എടികെ മോഹന്‍ ബഗാന് മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുമടക്കിയെങ്കിലും ആദ്യപാദത്തില തകര്‍പ്പന്‍ ജയത്തിന്‍റെ മികവില്‍ ഹൈദരാബാദ് എഫ് സി ഫൈനലിലെത്തി. ആദ്യപാദത്തില്‍ നേടിയ 3-1 വിജയത്തിന്‍റെ കരുത്തിലാണ്(ഇരുപാദങ്ങളിലുമായി 3-2) ഹൈദരാബാദിന്‍റെ ഫൈനല്‍…

ടോക്കിയോയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ശക്തമായ ഭൂചലനം. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതേ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതായി ജപ്പാൻ ജിയോളജിക്കൽ സർവേ അറിയിച്ചു. ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റർ (37 മൈൽ) ആഴത്തിലാണ് ഭൂചലനമുണ്ടായത്. ആദ്യം റിക്ടർ…

ദിലീപിന് വൻ തിരിച്ചടി, വധ ഗൂഢാലോചനക്കേസിൽ അന്വേഷണം സ്റ്റേ ചെയ്യില്ല: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയില്‍ ദിലീപിന് തിരിച്ചടി. വധ ഗൂഢാലോചന കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തില്ല. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി വിധിച്ചു.…

സംസ്ഥാനത്ത് 200 കടന്ന് കോഴിയിറച്ചി വില

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. 240 രൂപയാണ് കോഴിക്കോട് ഒരു കിലോ ഇറച്ചിയുടെ വില. ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാന്‍ കാരണമായി എന്ന് കച്ചവടക്കാര്‍…

വഖ്ഫ് നിയമനം: മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് നേരത്തെ…

ഹിജാബ് വിലക്ക് കര്‍ണ്ണാടകയില്‍ നാളെ ഹര്‍ത്താല്‍

ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം കനക്കുന്നു. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹൈക്കോടതി വിധിക്കെതിരെ വിദ്യര്‍ത്ഥിനികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനു…