Category: സ്പോര്‍ട്സ്

ആരാധകരെ ഞെട്ടിച്ച് വീണ്ടും ധോണി, നായകസ്ഥാനം ഒഴിഞ്ഞു; പുതിയ നായകനെ പ്രഖ്യാപിച്ച് ചെന്നൈ

മുംബൈ: ഐപിഎല്ലിലെ(IPL 2022) ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ അപ്രതീക്ഷിത തീരുമാനത്തിലൂടെ ആരാധകരെ ഞെട്ടിച്ച് എം എസ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചു. ധോണിക്ക്…

ഇന്ത്യക്ക് തോല്‍വി

ബഹ്‌റൈന് എതിരെയുള്ള സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2-1 നാണ് ബഹ്‌റൈന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 37 ാം മിനുട്ടില്‍ മുഹമ്മദ്‌ ഫര്‍ധാനാണ് ബഹ്‌റൈനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 59 ാം മിനുട്ടില്‍ രാഹുല്‍ ബേക്കെയുടെ ഗോളില്‍ ഇന്ത്യ സമനില…

അർജന്റീന – ഇറ്റലി ഫൈനൽസിമ പോരാട്ടം ജൂൺ 1ന് നടക്കും

2021ൽ നടന്ന യുവേഫ യൂറോ ജേതാക്കളായ ഇറ്റലിയും 2021ലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നേർക്കുനേർ വരുന്ന ഫൈനൽസിമ ട്രോഫി പോരാട്ടം ജൂൺ 1ന് നടക്കും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.ഇന്ത്യൻ സമയം ജൂൺ 1ന് പുലർച്ചെ 12:15നാണ് മത്സരം…

മൂന്നാം തവണയും കാലിടറി ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ് സി ചാമ്പ്യൻമാർ

ഐഎസ്എൽ എട്ടാം സീസണിൽ ഹൈദരാബാദ് എഫ് സി പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ബ്ലാസ്റ്റേഴ്സിനെ 3-1 പരാജയപെടുത്തി കിരീടം സ്വന്തമാക്കി. കളിയിൽ രണ്ടാംപകുതിയുടെ അറുപത്തിയെട്ടാം മിനിറ്റിൽ മലയാളി താരം കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിന് നേടിയത്.എന്നാൽ എൺപത്തിയെട്ടാം മിനിറ്റിൽ ടവോറയിലൂടെ തിരിച്ചടിച്ചു ഹൈദരാബാദ്…

ഫൈനലിൽ സഹൽ കളിച്ചേക്കില്ല; കാരണം വ്യക്തമാക്കി കോച്ച്

പനാജി:ഹൈദരബാദിനെതിരായ ഐ.എസ്.എൽ ഫൈനലിൽ മലയാളി താരം സഹൽ അബ്ദുൽസമദ് കളിച്ചേക്കില്ല. 100 ശതമാനവും പരിക്ക് മാറിയാൽ മാത്രം സഹൽ കളിക്കുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് അറിയിച്ചു. സഹൽ ഇന്ത്യക്ക് വേണ്ടി കൂടി കളിക്കേണ്ട താരമാണ് അതുകൊണ്ട് താൻ റിസ്ക് എടുക്കാൻ തയാറല്ലെന്ന്…

കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സും ഹൈദെരാബാദും; ഐ എസ് എല്‍ കിരീടപ്പോരാട്ടം നാളെ

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി കിരീടപ്പോരാട്ടം നാളെ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ…

ഗലാറ്റസരായിയുടെ നരകത്തിൽ
ബാർസയുടെ നായാട്ട്

ഇന്നലെ നടന്ന യൂറോപ്പ പ്രിക്വാർട്ടർ മത്സരത്തിൽ അമ്പതിനായിരം ഗലാറ്റസരായി ആരാധകരുടെ യുടെ ആർപ്പുവിളികളെ സധൈര്യം നേരിട്ട ബാർസക്ക് ആവേശ ജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കാറ്റലോണിയൻ വമ്പമാരുടെ വിജയം. മാർകാവോയിലൂടെ മുന്നിൽ എത്തിയ ഗലാറ്റസരായിയെ ഗോൾഡൻ ബോയ് പെഡ്രിയുടെ സുന്ദര ഗോളിലൂടെ സമനില…

ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ് എഫ് സി

ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനലില്‍ കൈയ് മെയ് മറന്നു പോരാടിയ എടികെ മോഹന്‍ ബഗാന് മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുമടക്കിയെങ്കിലും ആദ്യപാദത്തില തകര്‍പ്പന്‍ ജയത്തിന്‍റെ മികവില്‍ ഹൈദരാബാദ് എഫ് സി ഫൈനലിലെത്തി. ആദ്യപാദത്തില്‍ നേടിയ 3-1 വിജയത്തിന്‍റെ കരുത്തിലാണ്(ഇരുപാദങ്ങളിലുമായി 3-2) ഹൈദരാബാദിന്‍റെ ഫൈനല്‍…

കൊമ്പന്മാർ ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം പാദ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്സിയെ സമനിലയിൽ പൂട്ടി ഫൈനലിൽ പ്രവേശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് .ഇന്ന് 1-1ന്റെ സമനില നേടിയ കൊമ്പന്മാർ 2-1ന്റെ അഗ്രിഗേറ്റ് സ്‌കോറിനാണ് ജംഷെഡ്പൂരിനെ മറിക്കടന്നത്. ആദ്യ പകുതിയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്…

രണ്ടാം പാത സെമിക്കായി കൊമ്പന്മാര്‍

രണ്ടാം പാത സെമിക്കായി കൊമ്പന്മാര്‍ ഇന്നിറങ്ങുന്നു. രാത്രി 7:30 നാണ് കളി. “കഴിഞ്ഞ മത്സരത്തെക്കുറിച്ച്‌ ഞങ്ങള്‍ ചിന്തിക്കുന്നേയില്ല. ആ മത്സരത്തിലെ വിജയം ഒന്നിനും ഒരു ​ഗ്യാരണ്ടി നല്‍കുന്നില്ല. നാളെ പുതിയൊരു ദിവസവും പുതിയൊരു മത്സരവുമാണ്. 0-0 എന്ന സ്കോര്‍ലൈന്‍ പോലെയാണ് നാളത്തെ…