Category: സ്പോര്‍ട്സ്

സന്തോഷയാത്ര തുടർന്ന് കേരളം

സന്തോഷ് ട്രോഫിയിൽ വെസ്റ്റ് ബംഗാളിനെതിരെ കേരളത്തിനു തകർപ്പൻ ജയം. മഞ്ചേരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. 84 ആം മിനുട്ടിൽ നൗഫലിലൂടെ മുന്നിൽ എത്തിയ കേരളം ഇഞ്ചുറി ടൈമിലെ നാലാം മിനുട്ടിൽ ജെസിനിന്റെ ഗോളിലൂടെ വിജയം അരക്കെട്ടു…

ബാഴ്‌സക്ക് സമനില

യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരത്തിൽ ബാഴ്സലോണയെ സമനിലയിൽ കുരുക്കി ജർമൻ ക്ലബ്ബ്‌ ഫ്രാങ്ക്ഫർട് .ഫ്രാങ്ക്ഫർട് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത് . ക്നാഫിലൂടെ ആദ്യം ഫ്രാങ്ക്ഫർട് മുന്നിലെത്തിയെങ്കിലും…

സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു

മലപ്പുറം ജില്ലയിൽ വെച്ച് ഈ മാസം 16 മുതൽ മെയ് 2 വരെ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്ന് കലക്ട്രേറ്റ് കോണ്‍ഫ്രറന്‍സ് ഹൗളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ അഡ്വ. യു.എ.ലത്തീഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതിയില്‍…

ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് നറുക്കെടുപ്പ് ഇന്ന് രാത്രി 9.30ന്

32 ല്‍ 29 ടീമുകളുമായിരിക്കുന്നു. മൂന്ന് പേര്‍ മാത്രമാണ് ഇനി വരാനുള്ളത്. അവര്‍ ജൂണിലെ പ്ലേ ഓഫ് മല്‍സരങ്ങളിലുടെ വരാന്‍ കാത്തുനില്‍ക്കാതെ ഇതാ, ഇന്ന് നറുക്കെടുപ്പാണ്. 32 ടീമുകളെ നാല് പേരുള്‍പ്പെടുന്ന എട്ട് ഗ്രൂപ്പുകളാക്കി തിരിക്കും. ഇവര്‍ തമ്മിലുള്ള പ്രാഥമിക പോരാട്ടങ്ങള്‍…

2022 ഖത്തർ വേൾഡ് കപ്പിന്റെ ഒഫീഷ്യൽ വീഡിയോ സോങ് പുറത്ത്

2022 ഖത്തർ വേൾഡ് കപ്പിന്റെ ഒഫീഷ്യൽ വീഡിയോ സോങ് പുറത്ത് “ഹയ്യ ഹയ്യ “(BETTER TOGETHER )എന്ന് പേരാണ് പാട്ടിനു ഇട്ടിരിക്കുന്നത്🎙ട്രിനാർഡ് കാർഡോണ, ഡേവിഡോ,ഐഷതുടങ്ങിവരാണ് പാട്ടിനു ശബ്ദം നൽകിയിരിക്കുന്നത് പാട്ടിന്‍റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു

വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ ഒന്നാമത്തെത്തി ബ്രസീൽ

ഫിഫ പുരുഷടീം റാങ്കിങ്ങിൽ ബ്രസീൽ ഒന്നാമത്, അഞ്ച് വർഷത്തിന് ശേഷമാണ് കാനറികൾ ഒന്നാംസ്ഥാനത്തെത്തുന്നത്. മൂന്നുവർഷത്തെ അധിപത്യത്തിന് ശേഷം ബെൽജിയം രണ്ടാം സ്ഥാനത്തേക്ക് വീണതും മെക്സിക്കൊ ഒൻപതാമതെത്തുകയും ചെയ്തതാണ് ആദ്യപത്തിലെ മറ്റു മാറ്റങ്ങൾ. രണ്ട് സ്ഥാനം നഷ്ടമായി ഇന്ത്യ 106ആം സ്ഥാനത്തേക്ക് വീണു.വനിതാ…

പറങ്കി പടയുടെ ലോകകപ്പ് മോഹങ്ങൾക്ക് ‘ഡബിൾ ബെൽ അടിച്ച് ബ്രൂണോ ഫെർണാണ്ടസ്‌

ലോക കപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ്‌ ഫൈനലിൽ വടക്കൻ മാസിഡോണിയെ രണ്ടു ഗോളുകൾക്ക് തകർത്തു ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു പോർച്ചുഗൽ.മറുപടി ഇല്ലാത്ത രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം.സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്‌ പോർച്ചുഗലിന്റെ ഇരട്ട ഗോളുകൾ നേടി.

പോർച്ചുഗലിനു ഇന്ന് ജീവൻമരണ പോരാട്ടം

2022 ഖത്തർ വേൾഡ് കപ്പിലേക്ക് റൊണാൾഡോയും സംഘവും എത്തുമോ എന്ന് ഇന്ന് അറിയാം. പ്ലേ ഓഫ്‌ ഫൈനലിൽ നോർത്ത് മാസിഡോണിയാണ് എതിരാളികൾ. ഇന്ന് ജയിക്കുന്ന ടീമിന് ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരക്കാണ് മത്സരം തുർക്കിയെ തൂത്തെറിഞാണ്പോർച്ചുഗൽ ഫൈനൽ…

ഐപിഎല്ലിന് ഇന്ന് തുടക്കമാകും

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ് (IPL 2022) ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഏറ്റുമുട്ടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി…

വേൾഡ് കപ്പിന് സ്പോൺസറായി ബൈജൂസ്‌

2022 ഫിഫാ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയി ഇന്ത്യയുടെ സ്വന്തം ബൈജൂസ്‌ ലേർണിംഗ് ആപ്പ്. ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ബൈജൂസ്. ഈ വർഷം നവംബർ അവസാനത്തോടു കൂടെ ഖത്തറിൽ വച്ചാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്. മലയാളി…