സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും പറഞ്ഞത്; അദ്ദേഹത്തിന്റെ വാക്കുകളെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്; സ്തുതിപാഠകരേക്കാള്‍ ഗുണം ചെയ്യുന്നത് സൃഷ്ടിപരവിമര്‍ശകര്‍ തന്നെ ! നല്ല വിമര്‍ശനം വഴി തെളിക്കും, ഇല്ലെങ്കില്‍ വഴി പിഴക്കും – അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; "വിമര്‍ശനം ഒരു നല്ല ഗുരുവാണ്, അതില്‍നിന്ന് പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍". ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ കുറിപ്പിനെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്.…