അദ്ധ്യാപകർ തങ്ങളുടെ ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ലാസ് മുറികളിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്ന കുട്ടികളുണ്ടെങ്കിൽ അവരിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ധ്യാപകർ രക്ഷകരാകുമ്പോൾ… പഠനവൈകല്യം തിരിച്ചറിയാം – ഡോ. ലിഷ പി. ബാലൻ
കുട്ടികളുടെ രണ്ടാമത്തെ വീടാണ് സ്കൂൾ എന്നാണല്ലോ. അവിടെ രക്ഷിതാക്കളുടെ സ്ഥാനത്താണ് അദ്ധ്യാപകരും. ഒരുപക്ഷേ, സ്കൂൾ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ച മാതാപിതാക്കളേക്കാൾ കൂടുതൽ അറിയുന്നത് അദ്ധ്യാപകർക്കാവും. അവരുടെ ശരിതെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും അദ്ധ്യാപകർക്ക് എളുപ്പമാകുന്നതും അതുകൊണ്ടാണ്. പഠനവൈകല്യം എന്ന അവസ്ഥ തിരിച്ചറിയാനും കുട്ടികളെ…