അടിയും മറ്റ് ശാരീരിക-മാനസിക ശിക്ഷകളും കുട്ടികളുടെ തലച്ചോറിന്‍റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. ഇവയെല്ലാം മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. മുറിവുകള്‍ സമ്മാനിച്ചവരെ കുട്ടികള്‍ വെറുക്കും. അവരില്‍ നിന്നകലും; അടിക്കരുത് കുട്ടികളെ – അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
ബോര്‍ഡില്‍ എഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകര്‍ത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യു.കെ.ജി വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല് കൊണ്ട് തല്ലി. അഞ്ചുവയസുകാരന്‍റെ കാലില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. തൃശ്ശൂര്‍ കുരിയച്ചിറ സെന്‍റ്ജോസഫ്സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചപ്പോള്‍…