ഏതൊരു യുദ്ധത്തിലും ആദ്യം മരിക്കുന്നത് “സത്യ”മായിരിക്കും; ഇറാഖ് കുവൈറ്റിൽ അധിനിവേശം നടത്തിയ ആദ്യനാളുകളിൽ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ഏറ്റവും വലിയ നുണ പ്രചാരണമായിരുന്നു സദ്ദാം ഹുസൈന്റെ കൈയിൽ ആണവായുധം ഉണ്ടെന്നും അവ നശിപ്പിക്കണമെന്നതും; അതൊരു കല്ലുവെച്ച നുണയാണെന്ന് തെളിയാൻ വർഷങ്ങൾ എടുത്തു. എന്നിട്ടും അതിനുത്തരവാദികളായവരെ ശിക്ഷിക്കാനോ പഴിചാരാനോ ലോകത്താരും മുന്നോട്ടുവന്നില്ല; ഇനിയും മറ്റൊരു “നക്ബ” ഉണ്ടാവാതിരിക്കട്ടെ – ഹസ്സൻ തിക്കോടി എഴുതുന്നു
ഫലസ്തീനികൾ എനിക്ക് അന്യരല്ല, അവരെന്റെ ഉറ്റവരും ഉടയവരുമല്ലെങ്കിലും മാനസികമായി അന്നും ഇന്നും ഞാനവരെ ആദരിക്കുന്നു, ബഹുമാനിക്കുന്നു. കാരണം അവരിൽ ചിലരായിരുന്നു എന്റെ റോൾ മോഡൽ, അവരിലൂടെയായിരുന്നു ഞാനാ ചരിത്രം പഠിച്ചത്. നാലു പതിറ്റാണ്ടുകാലത്തേ കൃത്യമായ ഇടപഴകളിലൂടെ എന്റെ കുവൈറ്റ് ജീവിതം ധന്യമാക്കിയതിൽ…