വ്യക്തിപൂജയുടെ പേരില്‍ സഖാവ് വി എസിനെയും പി ജയരാജനെയും തോമസ് ഐസക്കിനെയുമൊക്കെ തിരുത്തിയ പാര്‍ട്ടി. അന്ന് മഹത്വവൽക്കരണത്തിനെതിരെ താക്കീതുമായി രംഗത്തുവന്ന പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നയാള്‍ പിണറായിയെ പുകഴ്ത്തുന്നത് സൂര്യനോട് ഉപമിച്ചുകൊണ്ടാണ്. മുന്‍പ് ജയരാജനെ വാഴ്ത്തിയപ്പോലെ ഇപ്പോള്‍ പിണറായിയെ വാഴ്ത്തിയും ഒരു ഗാനം ഇറങ്ങിയിട്ടുണ്ട്. മറ്റൊരു മന്ത്രിക്ക് സിഎം ദൈവമാണത്രേ – ഈ പാര്‍ട്ടി എങ്ങോട്ട് ?
സ്വയം മഹത്വവൽക്കരണം അഥവാ വ്യക്തിപൂജ വിപ്ലവ പാർട്ടിയിൽ അനുവദനീയമല്ല എന്നതായിരുന്നു പണ്ട് പാർട്ടി ലൈൻ. കണ്ണൂർ ജില്ല സെക്രട്ടറി ആയിരുന്ന പി. ജയരാജനെകുറിച്ച് ജയരാജൻ ആർമി പുറത്തിറക്കിയ സംഗീത ആൽബത്തിനും ഡോക്യുമെന്ററിയ്ക്കും എതിരെ സിപിഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച ഒരു…