250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയി, പൊലീസില്‍ പരാതി നല്‍കി യുപി സ്വദേശി; ആരാണ് കൊണ്ടുപോയതെന്ന് പൊലീസ്; അതാണ് നിങ്ങള്‍ അന്വേഷിക്കേണ്ടതെന്ന് മറുപടി
ലഖ്‌നൗ: ഉരുളക്കിഴങ്ങുകള്‍ മോഷണം പോയെന്ന് പൊലീസില്‍ പരാതി. ഉടന്‍ തന്നെ പൊലീസ് പരാതിക്കാരന്റെ അടുത്തെത്തി വിശദാംശങ്ങള്‍ ആരാഞ്ഞു. അപ്പോഴാണ് മോഷണം പോയത് '250 ഗ്രാം' ഉരുളക്കിഴങ്ങാണെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ കോട്വാലിയിലെ മന്നപൂര്‍വ പ്രദേശത്താണ് സംഭവം. വിജയ് വര്‍മ എന്നയാളാണ് പരാതിക്കാരന്‍.…