Category: USA

Auto Added by WPeMatico

യുഎസില്‍ സ്‌കൂളില്‍ വെടിവയ്പ്, നാലു മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്, 14കാരന്‍ കസ്റ്റഡിയിലെന്ന് സൂചന

ജോർജിയ: യുഎസിലെ ജോര്‍ജിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ മരിച്ചു. അപലാച്ചി ഹൈസ്കൂൾ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. 14 വയസുകാരനാണ് കസ്റ്റഡിയിലെന്നാണ് സൂചന.

ഗ്ലോബൽ ഇന്ത്യൻ വോയ്സ്, ന്യൂയോർക്ക് യുഎസ്എ എഡിറ്റോറിയൽ ബോർഡ് അംഗവും ബെൽറോസ് ഇന്ത്യൻ മർച്ചന്റ്സ് അസോസിയേഷൻ ഫ്ലോറൽപാർക്ക് ഭരണസമിതി അംഗവുമായ ജേസൺ ജോസഫ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ഗ്ലോബൽ ഇന്ത്യൻ വോയ്സ്, ന്യൂയോർക്ക് യുഎസ്എ, എഡിറ്റോറിയൽ ബോർഡ് അംഗവും ബെൽറോസ് ഇന്ത്യൻ മർച്ചന്റ്സ് അസോസിയേഷൻ (F-BIMA), ഫ്ലോറൽപാർക്ക് ഭരണസമിതി അംഗവുമായ ജേസൺ ജോസഫ് അന്തരിച്ചു. 2019 മുതൽ ഗ്ലോബൽ ഇന്ത്യൻ വോയ്സിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗമായി സുത്യർഹ സേവനം…

മാപ്പ് ഓണം സംഗമോത്സവ്‌ – വിഖ്യാത സിനിമ സംവിധായകൻ ബ്ലെസി മുഖ്യ അതിഥി

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായ രീതിയിൽ പുരോഗമിക്കുന്നതായി മാപ്പ് എക്സ്ർക്യൂട്ടീവ്സ് അറിയിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ വർണ ജാതി ഭാഷ…

മാപ്പ് ഓണം സംഗമൊത്സവ് 24 – വിഖ്യാത സിനിമ സംവിധായകൻ ബ്ലെസി മുഖ്യ അതിഥി

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായ രീതിയിൽ പുരോഗമിക്കുന്നതായി മാപ്പ് എക്സ്ർക്യൂട്ടീവ്സ് അറിയിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ വർണ ജാതി ഭാഷ…

കോവിഡ് വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ബൈഡൻ സമ്മർദ്ദം ചെലുത്തിയതായി സക്കർബർഗ്

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചു വെക്കാൻ ബൈഡൻ ഭരണകുടം സമ്മർദ്ദം ചെലുത്തിയിരുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ വെളിപ്പെടുത്തൽ. ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് അയച്ച കത്തിലാണ് സക്കർബർഗ് ഈ കാര്യം പരാമർശിച്ചിരിക്കുന്നത്. മഹാമാരി സമയത്ത് ലോക്ക്ഡൗൺ, വാക്സിനുകൾ, മാസ്ക് ധരിക്കുന്നതുമായി…

ഹീലിയം ചോർച്ച: ‘പോളറിസ് ഡോൺ’ ദൗത്യത്തിൻ്റെ വിക്ഷേപണം ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു

ഫ്‌ളോറിഡ: കെന്നഡി സ്‌പേസ് സെൻ്ററിലെ ഭൂഗർഭ ഉപകരണങ്ങളിൽ ഹീലിയം ചോർന്നതിനെത്തുടർന്ന് സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ 'പോളറിസ് ഡോൺ' ദൗത്യത്തിൻ്റെ വിക്ഷേപണം ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. പോളാരിസ് പ്രോഗ്രാമിലെ മൂന്ന് ആസൂത്രിത ദൗത്യങ്ങളിൽ ആദ്യത്തേതാണ്…

എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ എബ്രഹാം  വർഗീസ് ഫിലഡൽഫിയായിൽ നിര്യാതനായി

ഫിലഡൽഫിയാ: എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും പരേതയായ അന്നമ്മ ഇട്ടിയുടെയും ഇളയ മകൻ എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ - 86) ഫിലഡൽഫിയായിൽ നിര്യാതനായി. പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും നാളെ (ഓഗസ്റ്റ് 27, ചൊവ്വ) ഫിലഡൽഫിയ അൻഡ്രു…

ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു; യു.എസിൽ മരിച്ചത് പ്രശസ്ത ഫിസിഷ്യൻ

ന്യൂയോർക്ക്: അമേരിക്കയിലെ അലബാമയിൽ ടസ്‌കലൂസ നഗരത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. യു.എസിലെ തന്നെ നിരവധി ആശുപത്രികളിൽ പ്രവർത്തിച്ചിരുന്ന പ്രശസ്ത ഫിസിഷ്യൻ രമേഷ് പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് മരിച്ച രമേഷ്.അതേസമയം ക്രിംസൺ കെയർ നെറ്റ്‌വർക്കിൻ്റെ സ്ഥാപകനും മെഡിക്കൽ…

ഗാസ അതിർത്തിയിൽ നിന്ന് പിന്മാറണം; ഇസ്രയേലിനോട് അമേരിക്ക

ന്യൂയോർക്ക്: ഗാസയുടെ അതിർത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്ക. അതേസമയം പുതിയ വെടിനിർത്തൽ കരാറിൻറെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കിയിരിക്കുന്നത്. ഈ ആവശ്യം ഇസ്രയേൽ അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി…

ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് ബറാക്ക് ഒബാമ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. കമല ഹാരിസിന് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് കമലാ ഹാരിസിനെ പ്രസിഡന്റ്…