പുണ്യമാസത്തിൽ യുഎഇയിൽ നാലായിരത്തിലേറെ തടവുകാർക്ക് മോചനം. മാപ്പ് നൽകുന്നത് മാനസാന്തരമുണ്ടായവർക്കും നന്നായി പെരുമാറിയവർക്കും
ദുബായ്: റമദാനോടനുബന്ധിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം. വിവിധ എമിറേറ്റുകളിലായി 4,343 തടവുകാർക്കാണ് മോചനം ലഭിക്കുക. പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാരെയാണ് മോചിപ്പിക്കുക. ശിക്ഷാകാലയളവിൽ മാനസാന്തരമുണ്ടായവരും നന്നായി പെരുമാറിയവരുമായ തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്.…