നാട്ടികയുടെ നാട്ടുകാരന്‍ ഗള്‍ഫില്‍ കാലുകുത്തിയിട്ട് ഇന്നേയ്ക്ക് 50 വര്‍ഷം. അബുദാബി ഹംദാൻ സ്ട്രീറ്റിലെ എംകെ സ്റ്റോഴ്സിൽ എളാപ്പയെ സഹായിക്കുവാനെത്തി പിന്നെ ഗള്‍ഫില്‍ ഒന്നാമനായി. സ്വയം വളരാനുള്ള കഠിനാധ്വാനത്തിനിടെ തലച്ചുമട് വരെ എടുത്തു. ഷെയ്ക്കുമാരുമായി അടുത്തത് രാജകുടുംബത്തിന്‍റെ നയവും മനവും അറിഞ്ഞ്. വിദേശ മണ്ണില്‍ യൂസഫലിയുടെ കാരുണ്യമറിഞ്ഞവരില്‍ മരണം മുന്നില്‍ കണ്ട തൃശൂർകാരന്‍ ബെക്സ് കൃഷ്ണന്‍ മുതല്‍ തുഷാര്‍ വെള്ളാപ്പള്ളി വരെ- ദാസനും വിജയനും
നാട്ടികയുടെ നാട്ടുകാരൻ, തൃശൂരിന്റെ സ്വകാര്യ അഹങ്കാരം, കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ, ഇന്ത്യയുടെ അഭിമാനം, ഇമറാത്തിന്റെ മുത്ത്, നമ്മുടെ സ്വന്തം യുസഫലിക്ക ദുബായിൽ റാഷിദ് തുറമുഖത്ത് ദുംഗ എന്ന കപ്പലിൽ വന്നിറങ്ങിയതിന്റെ അമ്പതാം വാർഷികമാണ് ഈ ഡിസംബർ 31 ന് . ഇന്ത്യക്കാരനും…