Category: uniated arab emirates

Auto Added by WPeMatico

മലപ്പുറം സ്വദേശി യുഎഇയിൽ നിര്യാതനായി; മരണം നെഞ്ചു വേദനയെ തുടർന്ന്

ദുബായ്: യുഎഇയിൽ മലയാളി യുവാവ് നെഞ്ചു വേദനയെ തുടർന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബായ് അൽകൂസ് 2ൽ ​ഗ്രോസറി ഷോപ്പിലായിരുന്നു ജോലി. ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്.…

ദുബായിയിൽ അമിത വേഗതയിൽ ഓടിച്ച സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന്​ താഴേക്ക്​ പതിച്ചു; രണ്ട് മരണം

ദുബായ്: അമിത വേഗതയിൽ ഓടിച്ച സ്​പോർട്​സ്​ കാർ നിയന്ത്രണം വിട്ട്​ പാലത്തിൽ നിന്ന്​ താഴേക്ക്​ പതിച്ച്​ രണ്ട്​ മരണം. അൽ ഖവാനീജിൽ ഇത്തിഹാദ്​ മാളിന്​ സമീപം ചൊവ്വാഴ്ച രാത്രി 11.55ന്​ ആണ്​ അപകടം. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ്​ മരിച്ചത്​. ഇവർ…

യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി ഡിസംബർ 31-ന് അവസാനിക്കും

ദുബായ്: യുഎഇയുടെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വാർഷിക സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളെയാണ് ഇത് ബാധിക്കുകയെന്ന് യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആന്റ് എമിറേറ്റൈസേഷൻ അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ…

ഗൾഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര സർവീസ് ആരംഭിക്കാനൊരുങ്ങി ആകാശ എയർ

ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്ക് ആകാശ എയർ കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക. കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് ആദ്യഘട്ട സർവീസ് നടത്തുക. വിദേശ സർവീസുകൾ നടത്തുന്നതിന് കഴിഞ്ഞ…

വടുക സമുദായ സാംസ്കാരിക സമിതി യുഎഇ യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ആഘോഷിച്ചു

ഷാർജ: വടുക സമുദായ സാംസ്കാരിക സമിതി യുഎഇ യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ സംഘടിപ്പിച്ചു. 120 ഓളം പേർ പങ്കെടുത്ത സംഗമത്തിൽ ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് സ്വാഗതം പറഞ്ഞു. രാവിലെ പത്തുമണിക്ക്…

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് അബുദാബിയിൽ; 1,300 ആരാധകരെ ഉൾക്കൊള്ളാനാകുന്ന മോസ്കിന്റെ നിർമ്മാണം അടുത്ത വർഷത്തോടെ പൂർത്തിയാകും

ദുബായ്: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് അബുദാബിയിൽ. അബുദാബിയിലെ സുസ്ഥിര നഗര സമൂഹവും ഇന്നൊവേഷൻ ഹബ്ബുമായ മസ്ദാർ സിറ്റിയിൽ ആയിരിക്കും മോസ്ക് വരുന്നതെന്ന് മസ്ദാർ സിറ്റിയിലെ സുസ്ഥിര വികസനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രെക്കി അറിയിച്ചു.…

യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ 12,000 കമ്പനികൾക്ക് നിർദേശം; 14 മേഖലകളിലെ 68 പ്രൊഫഷനൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്; നിയമം ലംഘിച്ചാൽ 84,000 ദിർഹം പിഴ

ദുബായ്: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ കമ്പനികൾക്ക് നിർദേശം. ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കാൻ 12,000 കമ്പനികൾക്കാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശം നൽകിയത്. എമിറാത്തി ടാലന്റ് കോമ്പറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം പ്രകാരം 20-49 ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ ഒരു…

യുഎഇ ദേശീയ ദിനം: ഡിസംബർ മാസം മുഴുവൻ റാസൽഖൈമയിലെ പൊതു പിഴകളിൽ 50 ശതമാനം ഇളവ്

ദുബായ്: യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ഡിസംബർ മാസം മുഴുവൻ റാസൽഖൈമയിലെ പൊതു പിഴകളിൽ 50 ശതമാനം ഇളവ് നൽകുമെന്ന് പൊതു സേവന വകുപ്പ് അറിയിച്ചു. ദേശീയ ദിനത്തിൽ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സന്തോഷം പകരുന്നതിന് വേണ്ടിയുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ്…

ദുബായിൽ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കില്ല; ജോ ബൈഡൻ്റെ അഭാവം ചർച്ചയായേക്കും

ദുബായ്: ദുബായിൽ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലോകനേതാക്കൾ ഒത്തുചേരുന്ന സമ്മേളനത്തിൽ ജോ ബൈഡൻ്റെ അഭാവം ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. ഉച്ചകോടിയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നുണ്ടെങ്കിലും ദേശീയ,…

യുഎഇ ദേശീയ ദിനാഘോഷം; ദുബൈ കെഎംസിസി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: യുഎഇയുടെ 52 -ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ദുബായ് കെഎംസിസി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിഐപി ഒന്നിലെ ഐകൊ മാളിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് കെയർ ക്ലീനിക്കിലാണ് ക്യാമ്പ് നടന്നത്. ജില്ലാ വൈസ് പ്രസിഡണ്ട് ആർ.വി.എം…