Category: TRENDING NOW

Auto Added by WPeMatico

പോലീസുകാർക്ക് ജ്യൂസും ആയുധം; എട്ട് കോടി കൊള്ളയടിച്ച ദമ്പതിമാരുടെ ജ്യൂസ് കുടിക്കാനുള്ള മോഹം വിനയായി; ദമ്പതികൾ പോലീസ് പിടിയിൽ

ന്യൂഡൽഹി: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി കവർന്ന കേസിൽ ദമ്പതിമാർ പോലീസ് പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദർ സിങ്, ഭാര്യ മൻദീപ് കൗർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. ജൂൺ 10നാണ്…

നിഖിൽ തോമസ് പഠിച്ചിട്ടില്ല; രേഖകളിൽ ഇങ്ങനെയൊരു പേരില്ല, എസ്എഫ്‌ഐ വാദങ്ങൾ പൊളിഞ്ഞു; നിയമനടപടി സ്വീകരിക്കുമെന്ന് കലിംഗ യൂണിവേഴ്‌സിറ്റി

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കലിംഗ സർവ്വകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ്…

തൃശ്ശൂരിൽ ബാങ്കിന് തീയിടാൻ യുവാവിൻ്റെ ശ്രമം; ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ

തൃശ്ശൂർ: അത്താണിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീതിപടർത്തി യുവാവ്. അത്താണി ഫെഡറൽ ബാങ്കിൽ വൈകീട്ടോടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീതിയിലാഴ്ത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട്…

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ; സെപ്റ്റംബർ 30 വരെ നീട്ടി

ന്യൂഡൽഹി: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 30ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ: .ly/rationaadhaar

ബികോം തോറ്റ നേതാവിന് എംകോമിന് പ്രവേശനം; ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം

ആലപ്പുഴ: ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ എസ്എഫ്‌ഐ…

ഇന്ത്യയിൽ നിന്നുള്ള മോസ്റ്റ് വാണ്ടഡ് ക്രിമിനൽ; പാക്കിസ്ഥാനിൽ ഐഎസ്‌ഐ ക്യാമ്പിൽ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരനായ തീവ്രവാദി, ഇന്റർപോൾ കസ്റ്റഡിയിലെടുത്തത് ഭീകരൻ കാം ബഷീറെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; സാമ്പിൾ ശേഖരിച്ചത് ആലുവ സ്വദേശിനിയായ സഹോദരിയിൽ നിന്ന്

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീറിനെ കാനഡയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവയൊണ് ചാനെപറമ്പിൽ മുഹമ്മദ് ബഷീർ എന്ന കാം ബഷീർ പിടിയിലായത്. കാനഡയിൽ നിന്ന്…

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നാട്ടുകാർ തിരികെയെത്തിച്ചു; ഒടുവിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് യുവതി

ബംഗളൂരു: കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ ഭാര്യയേയും കാമുകനേയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാവ്യ, കാമുകനായ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്. ദാവൻഗരെ സ്വദേശിയായ നിംഗരാജയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഈ…

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുന:പരിശോധിക്കണോ?; അഭിപ്രായം തേടി നിയമ കമ്മീഷൻ

ന്യൂഡൽഹി; പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായം പുന:പരിശോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നതാണ് പരിഗണനയിലുള്ളത്. വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ്…

വാഹന പരിശോധനയ്ക്കിടെ സിപിഎം നേതാവുമായി തർക്കിച്ചു; പിന്നാലെ എസ്‌ഐക്ക് സ്ഥലം മാറ്റം

പത്തനംതിട്ട : കോന്നിയിൽ വാഹന പരിശോധനയ്‌ക്കെത്തിയ എസ്‌ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലൻ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റി. അമിതഭാരം കയറ്റിവന്ന ലോറികൾ…

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്

കണ്ണൂർ: സംസ്ഥാനത്തേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്. ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവിൽ കഴിയുന്ന പ്രതി ടി.കെ രജീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തോക്ക് കടത്താൻ ശ്രമിച്ച കേസുമായി…