Category: sports news

Auto Added by WPeMatico

ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം

സി കെ നായിഡു ട്രോഫിയിൽ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡീഷ എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ.ഒഡീഷയ്ക്ക് ഇപ്പോൾ 153 റൺസിൻ്റെ ലീഡുണ്ട്. കളി നിർത്തുമ്പോൾ സംബിത് ബാരൽ 106 റൺസോടെയും ആയുഷ് ബാരിക് രണ്ട് റൺസോടെയും ക്രീസിലുണ്ട്.…

സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി; ഇനി ജെഎസ്ഡബ്ല്യു സ്‌പോർട്‌സിന്റെ തലപ്പത്ത് തുടരും

ഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. ഇനി ജെഎസ്ഡബ്ല്യു സ്‌പോർട്‌സിൽ ആയിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനം. ജെഎസ്‌ഡബ്ല്യു സ്‌പോർട്‌സിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്തേക്കാണ് അദ്ദേഹം ഇപ്പോൾ നിയമിതനായിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ,…

രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ, പുതിയ സീസൺ വിജയത്തോടെ ഉജ്ജ്വല തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം,…

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ചരിത്രമെഴുതി ജാനിക് സിന്നർ; കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം ജാനിക് സിന്നർ. കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നർ. ഫൈനലിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്കോർ: 6-3, 6-4,…

ഇത് അടുത്ത തലമുറയ്ക്കുള്ള സമയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി

ലണ്ടന്‍: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് 37-കാരന്റെ വിരമിക്കല്‍ തീരുമാനം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്നും പരിശീലക റോള്‍ ഏറ്റെടുക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും…

കെസിഎൽ: കൊല്ലം സെയ്ലേഴ്സിന് തുടർച്ചയായ മൂന്നാം ജയം; ആലപ്പി റിപ്പിൾസിനെ തകർത്തത് എട്ട് വിക്കറ്റിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്ലേഴ്സിന് തുടർച്ചയായ മൂന്നാം ജയം. ഇന്നത്തെ മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ 8 വിക്കറ്റിനാണ് കൊല്ലം തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിൾസ് 16.3 ഓവറിൽ 95ന് എല്ലാവരും പുറത്തായി. 4 വിക്കറ്റ് നേടിയ ഷറഫുദീൻ,…

കേരളത്തില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം

തിരുവനന്തപുരം: കേരളത്തില്‍ പന്തുതട്ടാന്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം താല്പര്യം അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളം സന്ദര്‍ശിക്കും. അബ്ദുറഹ്‌മാന്‍ അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. അര്‍ജന്റീനാ ടീം കേരളത്തിലെത്തുന്ന സമയവും തീയതിയും പിന്നീട് അറിയിക്കും. കേരളത്തിലെ…

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്

മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തിൽ തൻറെ അവസാന മത്സരമെന്ന് 37കാരനായ സുവാരസ് കണ്ണീരോടെ പറഞ്ഞു. യുറുഗ്വേക്കായി ഏറ്റവും കൂടുതൽ ഗോൾ(69)…

പാരാലിമ്പിക്‌സ്‌; ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഒരേ ഇനത്തിൽ നിന്ന് വീണ്ടും ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്യോയിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നുമാണ് ഇന്ത്യ ഇത്തവണ ഇരട്ട മെഡൽ വെടി വെച്ചിട്ടത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 വിഭാഗത്തിൽ…

വിരമിക്കല്‍ തീരുമാനം മാറ്റി ; വിനേഷ് ഫോഗട്ട് 2032 വരെ ഗുസ്തി കരിയര്‍ തുടരുമെന്ന് സൂചന

ഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ അയോഗ്യത ചോദ്യംചെയ്ത് വിനേഷ് ഫോഗട്ട് കായിക തര്‍ക്കപരിഹാര കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ ആദ്യ പ്രതികരണം നടത്തി താരം. ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് വിനേഷ് പറഞ്ഞു. ഗുസ്തി കരിയര്‍ 2032 വരെ തുടരും. ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ്…