Category: sports news

Auto Added by WPeMatico

ദേശീയ ​ഗെയിംസിൽ കേരളത്തിന്റെ അഭിമാനമുയർത്തി ഹർഷിത. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ സ്വർണ നേട്ടം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സ്വർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാ​ഗം…

ആശ്വാസ ജയവുമായി ഇംഗ്ലണ്ട്. സഞ്ജു ഇക്കുറിയും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഇന്ത്യ 2-1ന്‌  മുന്നിൽ തന്നെ

രാജ്‌കോട്ട്‌: മൂന്നാം ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് നിരാശ. ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇംഗ്ലണ്ട് 26 റൺസിന്‌ ജയിച്ചു. മൂന്നാം മത്സരത്തിൽ തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന്‌ മുന്നിലാണ്‌. ഇം​ഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡക്കെറ്റും (51) ലിയാം ലിവിങ്സ്‌റ്റണുമാണ്‌…

അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ്‌; സ്‌കോട്‌ലൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ. ചരിത്രം കുറിച്ച് തൃഷ

കോലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സ്‌കോട്‌ലൻഡിനെ 150 റണ്ണിന്‌ തകർത്തു. അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി കുറിച്ച ഇന്ത്യൻ താരം തൃഷ ഗൊങ്കാഡിയുടെ ഓൾറൗണ്ട്‌ മികവാണ്‌ സൂപ്പർ സിക്‌സിലെ അവസാനമത്സരത്തിൽ…

38-ാമത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു. 2036ല്‍ രാജ്യം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളുമായി രാജ്യ മുന്നോട്ട് പോവുകയാണെന്ന് പ്രധാനമന്ത്രി

ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെയാണ് ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസിന് തുടക്കമായത്. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരമായ ലക്ഷ്യസെന്‍ എത്തിച്ച ദീപശിഖ…

ഓസ്‌ട്രേലിയൻ ഓപ്പൺ: കിരീടം നിലനിർത്തി യാനിക്‌ സിന്നർ.  മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന റക്കോർഡ് ഇനി സിന്നറിനു സ്വന്തം

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസ്‌ കിരീടം സ്വന്തമാക്കി യാനിക്‌ സിന്നർ. ഫൈനലിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവി പരാജയപ്പെടുത്തിയാണ് ഇറ്റലിയൻ തരത്തിന്റെ കിരീട നേട്ടം. സ്കോർ: 6–3,7–6(7–4),6-3. ഒന്നാംറാങ്കുകാരനായ ഇരുപത്തിമൂന്നുകാരൻ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിനൊപ്പം യുഎസ്‌ ഓപ്പണും നേടിയിരുന്നു. മൂന്നു…

ഒളിമ്പിക്‌സ് മെഡൽ ജേതാവ് നീരജ് ചോപ്ര വിവാഹിതനായി. വധു ഹിമാനി. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഡൽഹി: ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കി രാജ്യത്തിനഭിമാനമായ നീരജ് ചോപ്ര വിവാഹിതനായി. സാമൂഹികമാധ്യമങ്ങളിലൂടെ ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റുചെയ്തിട്ടുണ്ട്. ഹിമാനിയാണ് 27-കാരനായ നീരജ് ചോപ്രയുടെ ജീവിതപങ്കാളി. യുഎസില്‍ വിദ്യാര്‍ത്ഥിനിയാണ് താരത്തിന്റെ പങ്കാളി ഹിമാനി.…

ഇത് ച​രി​ത്രം, പ്ര​ഥ​മ ഖോ ​ഖോ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

ഡ​ൽ​ഹി: നേ​പ്പാ​ളി​നെ ത​ക​ർ​ത്ത് പ്ര​ഥ​മ വ​നി​താ ഖോ​ഖോ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ക​ലാ​ശ​പ്പോ​രി​ൽ നേ​പ്പാ​ളി​നെ 78-40ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ, ഇ​റാ​ന്‍, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. ക്വാ​ര്‍​ട്ട​റി​ല്‍ ബം​ഗ്ലാ​ദേ​ശി​നേ​യും സെ​മി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​യും…

പത്തുപേരായി ചുരുങ്ങി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ പൂട്ടി മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. 30- മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് താരം ഐബാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മഞ്ഞപ്പട പത്തു പേരായി ചുരുങ്ങി. സച്ചിന്‍ സുരേഷിന്റെ മികച്ച സേവാണ്…

പ്ലേ ഓഫ്‌ സാധ്യത നിലനിർത്താൻ മഞ്ഞപ്പടക്ക് ജയം മാത്രം ലക്ഷ്യം. ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ നേരിടും

കൊച്ചി: ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌, നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ പോരാട്ടം. അവസാനകളിയിൽ ഒഡിഷ എഫ്‌സിക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ബ്ലസ്റ്റേഴ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ഒമ്പതാംസ്ഥാനത്ത്‌ നിൽക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ പ്ലേ ഓഫ്‌ സാധ്യത നിലനിർത്തണമെങ്കിൽ ജയം അനിവാര്യമാണ്‌. നോർത്ത്‌…

വിമൻസ് അണ്ടർ 19 ഏകദിനം:  രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം

നാഗ്പൂർ: വിമൻസ് അണ്ടർ 19 ഏകദിനത്തിൽ രാജസ്ഥാനെ 79 റൺസിന് പരാജയപ്പെടുത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം, 50 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 47.1 ഓവറിൽ 185 റൺസിന് ഓൾ…