Category: sports news

Auto Added by WPeMatico

രഞ്ജി ട്രോഫി സെമി ഫൈനല്‍; മുഹമ്മദ് അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ടിൽ കേരളം മികച്ച സ്കോറിൽ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം ഗുജറാത്തിനെതിരെ മുഹമ്മദ് അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ടിൽ കേരളം മികച്ച പോരാട്ടം കാഴ്ചവച്ചു. രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍…

ഗുജറാത്തിനെ തകർത്താൽ ഫൈനലിലെത്തും; രഞ്ജി ട്രോഫി സെമി ഫൈനലിനൊരുങ്ങി കേരളം

അഹമ്മദാബാദ്: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തുക എന്ന സ്വപ്നവുമായി കേരളം തിങ്കളാഴ്ച ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് - മൊട്ടേറ - നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം…

ഉത്തേജക മരുന്ന്; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്

ലണ്ടന്‍: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതാണ് താരത്തിന് വിനയായത്. ഫെബ്രുവരി ഒമ്പത് മുതല്‍…

ഐപിഎൽ പൂരത്തിന് മാര്‍ച്ച് 22 ന് തിരിതെളിയും. കലാശപ്പോര് മെയ് 25 ന്, ഷെഡ്യൂള്‍ പുറത്ത്

മുംബൈ: ഐപിഎല്‍ 2025ന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്ത്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയിലാണ് ആദ്യ പോരാട്ടം. 23ന് രണ്ട് ആവേശ മത്സരങ്ങളാണ് നടക്കുന്നത്. ചെന്നൈയിലെ…

ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് സ്പോർട്ടിക്കോ. ഒന്നാമത് റോണാൾഡോ. മെസ്സി നലാം സ്ഥാനത്ത്

ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് അമേരിക്കൻ സ്പോർട്സ് വെബ്സൈറ്റായ സ്പോർട്ടിക്കോ. ബോക്സിങ് താരം ടൈസൺ ഫ്യൂറി മൂന്നാം സ്ഥാനവും ഫുട്ബോൾ താരം ലയണൽ മെസ്സി നാലാസ്ഥാനവും സ്വന്തമാക്കി. 135 മില്യൺ ഡോളറാണ് മെസ്സി സമ്പാദിക്കുന്നത്. ഫുട്ബോൾ…

വനിത ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ഡെയർഡെവിൾസിനു വമ്പൻ വിജയം

മുംബൈ: അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഡൽഹി ഡെയർഡെവിൾസ് വനിതകൾക്ക് ജയം. രണ്ട് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത ഓവറിൽ 19.1 ഓവറിൽ 164 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ…

ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു, ഇ​റ്റാ​ലി​യ​ൻ ടെ​ന്നീസ് താ​രം യാ​നി​ക് സി​ന്ന​റിന് മൂ​ന്നു മാ​സം വി​ല​ക്ക്

റോം: ​ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​റ്റാ​ലി​യ​ൻ ടെ​ന്നീസ് താ​രം യാ​നി​ക് സി​ന്ന​റിന് മൂ​ന്നു മാ​സം വി​ല​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി ന​ട​ത്തി​യ ര​ണ്ട് ടെ​സ്റ്റു​ക​ളി​ൽ സി​ന്ന​ർ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ൻ​പ​തു മു​ത​ൽ മേ​യ് നാ​ല് വ​രെ​യാ​ണ് സി​ന്ന​റു​ടെ…

വനിത ഐപിഎല്ലിനു കൊടിയേറി. ആദ്യ മത്സരത്തിൽ  റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ജയം

വഡോദര: വനിത ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 201 റൺസ് പിന്തുടർന്ന ആർസിബി 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. 27 പന്തിൽ 64…

ശ്രീലങ്കൻ കരുത്തിനു മുന്നിൽ മുട്ടുമടക്കി ഓസ്ട്രേലിയ. മെൻഡിസിനു സെഞ്ച്വറി

കൊളംബൊ: ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ആസ്ട്രേലിയക്ക് തോൽവി. രണ്ടാം ഏകദിനത്തിൽ 174 റൺസിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ ഏകദിനത്തിൽ 49 റൺസിനും ലങ്ക ഓസീസിനെ തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി കുശാൽ മെൻഡിസ് 101…

പരമ്പര ഇന്ത്യക്ക് സ്വന്തം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക്  142 റണ്‍സിന്റെ വമ്പൻ ജയം

അഹമ്മദാബാദ്‌: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 142 റണ്‍സിനാണ് ഇന്ത്യയുടെ ജയം. സെഞ്ചറി നേടിയ…