സിപിഐയെ വെട്ടിലാക്കി മുൻ എംഎൽഎ പി.രാജുവിൻെറ മരണവും കുടുംബത്തിന്റെ വെളിപ്പെടുത്തലും. തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സിപിഐയിൽ നിന്നും രാജുവിന് നീതി ലഭിച്ചില്ലെന്ന തുറന്നുപറച്ചിൽ വഴിവച്ചത് വൻ വിവാദങ്ങൾക്ക്. കെ.ഇ ഇസ്മയിലിന്റെ ഫെയിസ്ബുക്ക് കുറിപ്പുകൂടിയായപ്പോൾ പ്രശ്നം കുഴഞ്ഞുമറിഞ്ഞു. രണ്ട് തവണ എംഎൽഎയായിരുന്ന നേതാവിനെ പന്ത് തട്ടിയ സിപിഐക്ക് ഇത് കാലം കാത്തുവച്ച പണി !
കൊച്ചി: മുൻ എം.എൽ.എ പി.രാജുവിൻെറ മരണത്തെ തുടർന്ന് സി.പി.ഐ വിവാദത്തിൽ. പി.രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹത്തിൻെറ കുടുംബം നിലപാടെടുത്തതാണ് തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സി.പി.ഐ വിവാദത്തിൽ പെട്ടത്. ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന്…