Category: വാര്‍ത്ത‍

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ 23ന്‌ പതാക ഉയരും; 24ന്‌ അരലക്ഷം വിദ്യാർഥികളുടെ റാലി

എസ്‌എഫ്‌ഐ 34–-ാം സംസ്ഥാന സമ്മേളനം 23 മുതൽ 27 വരെ പെരിന്തൽമണ്ണയിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഭിമന്യുനഗറിൽ (പെരിന്തൽമണ്ണ ഗവ. ബോയ്‌സ്‌ സ്‌കൂൾ മൈതാനം) 23ന്‌ വൈകിട്ട്‌ അഞ്ചിന്‌ സ്വാഗതസംഘം ചെയാർമാൻ പി ശ്രീരാമകഷ്‌ണൻ പതാക ഉയർത്തും. മഹാരാജാസ്‌…

ഖത്തറില്‍ കളി നിയന്ത്രിക്കാന്‍ വനിതകളും

2022 ഖത്തര്‍ ലോകകപ്പില്‍ കളി നിയന്ത്രിക്കാന്‍ വനിതകളും ഉണ്ടാകും. പുരുഷ ഫുട്ബോള്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് വനിതകള്‍ റഫറിമാരായി എത്തുന്നത്. ആകെ 6 വനിതാ റഫറിമാരാണ് ഖത്തറില്‍ കളി നിയന്ത്രിക്കുക. ഇതില്‍ 3 പേര്‍ പ്രധാന റഫറിമാരും 3പേര്‍ അസിസ്റ്റന്റ്‌ റഫറിമാരുമാണ്.…

പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട ; ബാങ്കുകൾക്ക് നിർദ്ദേശം നൽകി ആർബിഐ

രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന് ഇനി മുതൽ കാർഡ് ഇല്ലാതെയും പണം വലിക്കാം. കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാൻ എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. എല്ലാ എടിഎമ്മുകളിലും ഇനി മുതൽ ഐസിസിഡബ്ല്യു ലഭ്യമാക്കാനാണ്…

ശക്തമായ മഴയുടെ ഭീഷണിയിലും വെടിയൊച്ചകൾ തീർത്ത് തൃശ്ശൂർ പൂരം വെടിക്കെട്ട്

പലതവണ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഒടുവിൽ നടത്തി. കാലാവസ്ഥ അനുകൂലമായതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10ഓടെ വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിന് മുന്നോടിയായി സ്വരാജ് റൗണ്ടിലേക്കുള്ള വഴികൾ അടക്കുകയും വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. മഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ…

ഹൈദരാബാദ് കൂട്ടബലാത്സംഗം: ഏറ്റുമുട്ടൽ വ്യാജം, 10 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ ശുപാർശ

ഹൈദരാബാദിൽ കൂട്ട ബലാത്സംഗ കേസ് പ്രതികളെ വധിച്ച ഏറ്റുമുട്ടൽ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. 2019 ഡിസംബർ 6നാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായ 10 പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന്…

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; കൂടിയത് 5 രൂപ മൂതൽ 40 വരെ

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്തവിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും എത്തി. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങക്ക 95 എന്നിങ്ങനെയാണ് വില. ‌വ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു.…

രണ്ടാം പിണറായി സര്‍ക്കാരിന് ഒരു വയസ്സ്

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വര്‍ഷം. 50 ഇനങ്ങളിലായി 900 വാഗ്ധാനങ്ങളുമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലേറിയത്. വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്ന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ കൊലപാതകങ്ങളും തിരിച്ചടിയാണ്. സില്‍വര്‍ ലൈനിനെതിരായ ജനരോഷത്തിനും സമരചൂടിനും നടുവിലും തൃക്കാക്കര പിടിച്ചെടുത്ത്…

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം…

ഇരട്ടപ്പാത നിർമാണം: നാളെ മുതൽ കടുത്ത ട്രെയിൻ നിയന്ത്രണം

ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് കടുത്ത ട്രെയിൻ നിയന്ത്രണം. 28 വരെയുള്ള വിവിധ ദിവസങ്ങളിലായി വേണാട്, ജനശതാബ്ദി, പരശുറാം അടക്കം 21 ട്രെയിനുകൾ റദ്ദാക്കി. ഇന്നത്തെ മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ…

വൈദ്യുതി ലൈനുകളിൽ ചാഞ്ഞ മരക്കൊമ്പുകൾ നീക്കണം; കർശന നിർദ്ദേശവുമായി കെഎസ്ഇബി

ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി കെഎസ്ഇബി. ഇടവപ്പാതിക്ക് മുമ്പായി വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയിലേക്ക് ചാഞ്ഞ മരച്ചില്ലകൾ നീക്കണം. ജൂൺ 1 ന് ശേഷവും ഇത് മാറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. നിർദ്ദേശത്തിൽ വീഴ്ച പറ്റിയാൽ ബന്ധപ്പെട്ട…