‘‘മാസപ്പടി മേടിച്ചിരിക്കുന്നത് ഭാര്യയാണല്ലോ. പിന്നെ എങ്ങനെ പ്രതികരിക്കും? ; മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുതെന്ന് എം.ടി.രമേശ്
മുഖ്യമന്ത്രിയുടെ മകൾ വീണ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, മന്ത്രി കൂടിയായ ഭർത്താവ് മുഹമ്മദ് റിയാസ് പ്രതികരിക്കണമെന്ന് വാശി പിടിക്കരുതെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. അങ്ങനെയൊരു ആനുകൂല്യം അദ്ദേഹത്തിനു നൽകണമെന്ന് എം.ടി.രമേശ് പരിഹസിച്ചു. സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും…