Category: News

Auto Added by WPeMatico

എംപോക്‌സ് ഭീഷണി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്‌സ് (മങ്കി പോക്‌സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ എം പോക്‌സ് കുതിച്ചുചാട്ടം അത്രമേൽ ഭീഷണിയായതോടെ ആഗോള തലത്തിൽ ലോകാരോഗ്യ…

ഇടുക്കി ജില്ലാ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് 20ന്

തൊടുപുഴ: 23-മത് ഇടുക്കി ജില്ലാ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 20ന് വണ്ടമറ്റം അക്വാറ്റിക് സെന്‍ററില്‍ നടക്കും. ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം പിരപ്പന്‍കപാട് ഡോ. ബി.അര്‍. അംബേദ്കര്‍ ഇന്‍റര്‍ നാഷണല്‍ അക്വാറ്റിക് കോംപ്ലക്സില്‍ വച്ചു നടക്കുന്ന…

വിവാദ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി മോന്‍സ് ജോസഫ് എംഎല്‍എ സ്വാതന്ത്ര്യ ദിനത്തില്‍ നാട്ടിലെത്തും. വയനാട് ദുരന്തസമയത്ത് നാട്ടിലെത്തണമെന്ന നിര്‍ദേശം മറികടന്ന് മോന്‍സ് ജോസഫ് അമേരിക്കയില്‍ പൂര്‍ത്തിയാക്കിയത് ഒരു മാസത്തെ പര്യടനം ! വ്യാഴാഴ്ച മുതല്‍ കടുത്തുരുത്തിയില്‍ സജീവമായേക്കും

കോട്ടയം: ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ വ്യാഴാഴ്ച നാട്ടിലെത്തും. കഴിഞ്ഞ മാസം 15 -ന് യുഎസിലേയ്ക്ക് യാത്രതിരിച്ച മോന്‍സ് കൃത്യം ഒരു മാസക്കാലം അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവാസി സംഘടനകളുടെയും…

മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ചേക്കും. പകരം എന്‍സിപിയുടെ രണ്ടാം എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി സൂചന. മന്ത്രി പദവി മാറ്റത്തിന് സിപിഎമ്മിന്‍റെയും പച്ചക്കൊടി !

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിപദവി വച്ചുമാറ്റത്തിനു വഴി തെളിയുന്നു. മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ച് പകരം എന്‍സിപിയുടെ രണ്ടാം എംഎല്‍എയായ തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. സിപിഎം നേതൃത്വവും മന്ത്രി ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ…

പാലാ ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ നറുക്കെടുപ്പിലൂടെ നടന്ന ഉപദേശകസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി അഡ്വ. കെപി സനൽകുമാറിനെയും സെക്രട്ടറിയായി അഡ്വ. സുമൻ സുന്ദർരാജിനെയും തെരഞ്ഞെടുത്തു

പാലാ: ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇദം പ്രഥമായി നറുക്കെടുപ്പിലൂടെ നടന്ന ഉപദേശകസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി അഡ്വ. കെപി സനൽകുമാർ, വൈസ്. പ്രസിഡന്‍റായി എ.യു മോഹനകുമാർ അമ്പലപ്പുറത്ത്, സെക്രട്ടറിയായി അഡ്വ. സുമൻ സുന്ദർരാജ്, ജോയിന്‍റ് സെക്രട്ടറിയായി ഐഷ ജഗദീഷ് എന്നിവരെയും…

പാമ്പാടിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. പ്രതി ഒറ്റയ്ക്കു നടന്നു പോകുന്ന വിദ്യാർഥിനികളുടെ മുൻപിൽ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞത് നാനൂറോളം ബൈക്കുകളുടെ വിവരങ്ങൾ ശേഖരിച്ച്

കോട്ടയം: പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കിൽ എത്തി സ്ക്കൂൾ വിദ്യാർഥിനികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട ആനിക്കാട് വില്ലേജിൽ മാവുങ്കൽ വീട്ടിൽ റോണി (26) യെ ആണ് ഇന്ന് പുലർച്ചെ പാമ്പാടി പോലീസിൻ്റെ കസ്റ്റഡിയിൽ എടുത്തത്.…

സർക്കാറിന്റെ കർഷക വഞ്ചനക്കെതിരെ കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് മുതൽ 5 ദിവസം പാലക്കാട് കളക്ട്രേറ്റിന് മുമ്പിൽ റിലേ നിരാഹാരം നടത്തും

പാലക്കാട്: സർക്കാറിന്റെ കർഷക വഞ്ചനക്കെതിരെ കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് മുതൽ 5 ദിവസം കളക്ട്രേറ്റിന് മുമ്പിൽ റിലേ നിരാഹാരം നടത്തും. കൊയ്ത്തിന് മുമ്പ് നെല്ല് സംഭരണ നടപടികൾ പൂർത്തിയാക്കുക, സംഭരണവില കിലൊ നെല്ലിന് 45 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ…

കുറവിലങ്ങാട് മരണ വീട്ടിലെത്തിയ യുവതി 20,000 രൂപ കവർന്ന ശേഷം രക്ഷപെട്ടു. യുവതി എത്തിയത് മാസ്ക് ധരിച്ച്. ആറു മണിക്കൂറോളം മരണ വീട്ടിൽ ചിലവഴിച്ചു. ആളുകളുടെ ശ്രദ്ധ മാറിയതോടെ പണം കവർന്നു രക്ഷപെട്ടു

കുറവിലങ്ങാട്: മാസ്ക് ധരിച്ച് മരണ വീട്ടിലെത്തി, ആറു മണിക്കൂറോളം സമയം മരണ വീട്ടിൽ ചിലവഴിച്ച ശേഷം 20000 രൂപ കവർന്ന ശേഷം യുവതി രക്ഷപെട്ടു. കുറവിലങ്ങാട് തോട്ടുവയിൽ മരണവീട്ടിൽനിന്ന് 20,000 രൂപ കവർന്ന സംഭവത്തിൽ യുവതിക്കായി കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.…

ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി; അര്‍ജുനായി അവസാനവട്ട തിരച്ചില്‍

ബംഗളൂരു: ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന്…

ഹോപ്പ് ഫൗണ്ടേഷന്റെ പേരിൽ വായ്പ തട്ടിപ്പൊ പണം തിരിമറിയൊ നടത്തിയിട്ടില്ല – ജോയ് വർഗീസ്

പാലക്കാട്: ഹോപ്പ് ഫൗണ്ടേഷന്റെ പേരിൽ വായ്പ തട്ടിപ്പൊ പണം തിരിമറിയൊ നടത്തിയിട്ടില്ലെന്ന് ഹോപ്പ് ഫൗണ്ടേഷൻ മെമ്പർ ഓഫ് ബോർഡ് ആയിരുന്ന മലപ്പുറം സ്വദേശി ജോയ് വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൈക്രൊ ഫിനാൻസിന് വായ്പ നൽകാൻ 3 കോടി ബാങ്കിൽ നിന്നെടുത്ത…