Category: News

Auto Added by WPeMatico

നമ്മളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് രാഹുൽ ​ഗാന്ധി

ഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​​ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ്…

അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് സംസ്ഥാനം സ്വാതന്ത്രദിനം ആഘോഷിക്കുന്നത്, അതിജീവനത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് സംസ്ഥാനം സ്വാതന്ത്രദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം മാത്രമല്ല ഇന്ത്യയാകെ ആ ദുഃഖത്തിലാണ്.…

റഷ്യ-യുക്രെയ്‌ൻ യുദ്ധം: ഇന്ത്യയുടെ സമാധാന ശ്രമങ്ങളെ പിന്തുണച്ച് യുഎസ്

വാഷിങ്‌ടൺ: റഷ്യ-യുക്രെയ്‌ൻ യുദ്ധ വിഷയത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തിനും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കും യുഎസ് പിന്തുണ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഓഫിസർ വേദാന്ത് പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌നിലേക്ക് നടത്താനിരിക്കുന്ന…

ചരിത്രത്തിൽ വേരൂന്നിയ നമ്മുടെ ശാശ്വത സൗഹൃദം മാലിദ്വീപിലും പ്രദേശത്തും സമൃദ്ധിയും വികസനവും വളർത്തിയെടുക്കാൻ സഹായിച്ചു; ഭാവിയിലും നമ്മുടെ പങ്കാളിത്തം ശക്തമായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മാലദ്വീപ് പ്രസിഡൻ്റ്

ഡല്‍ഹി: മാലദ്വീപ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മുയിസു ആശംസ അറിയിച്ചത്. 'ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യന്‍ ജനതയ്ക്കും ഞാൻ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു. ചരിത്രത്തിൽ വേരൂന്നിയ നമ്മുടെ ശാശ്വത…

2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് നടത്തമെന്നത് രാജ്യത്തിന്റെ സ്വപ്‌നം; അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്ന് പ്രധാനമന്ത്രി

ഡൽഹി: 2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് നടത്തമെന്നത് രാജ്യത്തിന്റെ സ്വപ്‌നമാണെന്നും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ പുലരിയിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി കായികതാരങ്ങൾക്ക്…

സ്ത്രീകളെ അതിക്രമിച്ചാൽ പിന്നീട് നിലനിൽപ്പില്ലെന്ന് കുറ്റക്കാർ മനസ്സിലാക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്; സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ കൂടുതൽ ഗൗരവ്വം കാട്ടണമെന്ന് പ്രധാനമന്ത്രി

ഡൽഹി: സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ കടുത്ത നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ അതിക്രമിച്ചാൽ പിന്നീട് നിലനിൽപ്പില്ലെന്ന് കുറ്റക്കാർ മനസ്സിലാക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ…

ഓഗസ്റ്റ് 18 വരെ കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും അതിശക്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പുകളുടെ ഭാഗമായി രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ…

പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ട്; ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു, സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണ്‌; പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു, രാജ്യം അവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് ഇന്ന്, പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പറഞ്ഞ അദ്ദേഹം ഭരണനേട്ടങ്ങൾ പ്രസംഗത്തിൽ എടുത്തുകാട്ടി. ലോകം ഇന്ന് ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു.…

പുതിയ നിയമങ്ങൾ നിയമവ്യവസ്ഥതിയുടെ അന്തസുയർത്തി; ചെറിയ കാര്യങ്ങൾക്ക് ജയിലിൽ അടയ്ക്കുന്ന നിയമങ്ങൾ കാറ്റിൽ പറത്തി; രാജ്യത്ത് വേഗത്തിൽ നിയമം നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്ന് പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യയുടെ മുന്നേറ്റം കൃത്യമായ ദിശയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് പ്രധാനമന്ത്രി. രാജ്യത്ത് ഇന്ന്, പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. സർക്കാരിന്റെ പരിഷ്‌കാരങ്ങൾ പബ്ലിസിറ്റിയല്ല മറിച്ച് പ്രതിബദ്ധതയാണെന്ന് പറഞ്ഞ അദ്ദേഹം ഭരണനേട്ടങ്ങൾ പ്രസംഗത്തിൽ എടുത്തുകാട്ടി. ലോകം…

വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; രാജ്യം 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യം, 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യപുലരിയിൽ, ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അതിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത ഭാരതം അകലെയല്ല. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. വികസിത ഭാരതം…