Category: Middle East & Gulf

Auto Added by WPeMatico

കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി

കുവൈറ്റ്: കുവൈറ്റില്‍ ഹവല്ലി ഗവര്‍ണറേറ്റിലെ സാല്‍മിയ പ്രദേശത്ത് മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്തു വില്പന നടത്തുക, മതിയായ ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലാതിരിക്കുക എന്നി നിയമ ലംഘങ്ങള്‍ക്കാണ് പിഴ ഒടുക്കിയത്. നിരവധി…

വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈറ്റില്‍ അഭിഭാഷകന് 10 വര്‍ഷം കഠിന തടവ്

കുവൈറ്റ്: കുവൈറ്റില്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിനും പൗരന്മാരില്‍ നിന്ന് നിയമവിരുദ്ധമായി 30 ലക്ഷം ദിനാര്‍ വഞ്ചിച്ച കേസിലും കോടതില്‍ ഹാജരാകാതിരുന്ന അഭിഭാഷകന് വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ ക്രിമിനല്‍ കോടതി ശരിവച്ചു. രാജ്യത്തിനകത്ത് നിലവിലില്ലാത്ത അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട വഞ്ചന,…

കുവൈറ്റില്‍ മൊബൈല്‍ ഗ്രോസറിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം: പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മൊബൈല്‍ ഗ്രോസറി കടയില്‍ ജോലി ചെയ്യുന്ന രണ്ട് പ്രവാസികളെ അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. റഫറല്‍ ഫയലില്‍ പലതരം മയക്കുമരുന്ന് വസ്തുക്കളും (ഷാബു, ഹാഷിഷ്, ഗുളികകള്‍) 1,000 ദിനാര്‍ കവിഞ്ഞ തുകയും കണ്ടെടുത്തു. സുരക്ഷാ…

കുവൈറ്റിലെ അറബിക് സ്‌കൂളിലെ ‘അബായ ഡേ’ പരിപാടി വിവാദമാകുന്നു

കുവൈറ്റ്: സ്വത്വവും പൈതൃകവും ഊട്ടിയുറപ്പിക്കുന്നതിനായി കുവൈറ്റിലെ അറബിക് സ്‌കൂള്‍ അബയ ദിനാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ സംഭവം സോഷ്യല്‍മീഡിയയില്‍ കാര്യമായ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ദിനാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്, കുവൈറ്റ് പൈതൃകത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനും രാജ്യത്തിന്റെ പരമ്പരാഗതവും എളിമയുള്ളതുമായ വസ്ത്രധാരണവുമായി ഒരു ബന്ധം…

ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബാംസുരി സീസൺ 2 വെള്ളിയാഴ്ച

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു (സപ്പോർട്ടഡ് ബൈ ജീൻസ് അവന്യു) ഇൻ അസോസിയേഷൻ വിത്ത് ഐമാക്ക് ബി.എം.സി വെള്ളിയാഴ്ച (15) വൈകീട്ട് 5 മണി മുതൽ കെ.സി.എ…

കുവൈറ്റില്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സഭാ സംവിധാനം ഉടനെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. പുതിയ കുവൈറ്റ് ആസ്ഥാനത്തിനായുള്ള പരിശുദ്ധ സിംഹാസനവുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും മാര്‍ തട്ടില്‍. കുവൈറ്റ് എസ്എംസിസിയുടെ ആഭിമുഖ്യത്തില്‍ മാര്‍ തട്ടിലിന് സ്വീകരണം നല്‍കി

കുവൈറ്റ്: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സഭാ സംവിധാനം കുവൈറ്റില്‍ അധികം വൈകാതെ നിലവില്‍ വരുമെന്നും അതിനായി പരിശുദ്ധ സിംഹാസനവുമായുള്ള ചര്‍ച്ചകള്‍ പുര്‍ത്തിയായെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഇതിനായി എസ്എംസിഎ കുവൈറ്റ് മുൻ…

സഹോദരങ്ങളുടെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടപ്പോള്‍ കുത്തേറ്റു, കുവൈത്തില്‍ മാതാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹോദരങ്ങളുടെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടപ്പോള്‍ കുത്തേറ്റ മാതാവ് മരിച്ചു. സബാഹ് അല്‍ സാലിം പ്രദേശത്താണ് സംഭവം നടന്നത്. 48കാരിയാണ് കൊല്ലപ്പെട്ടത്. 20കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് പത്ത് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദിലെ ഡി പാലസ് ഹോട്ടലില്‍ റഹീം നിയമസഹായ സമിതി പ്രവര്‍ത്തകരോടൊപ്പം സ്‌നേഹ സൗഹൃദം പങ്കുവെച്ച് റഹീമിന്റെ മാതാവ് ഫാത്തിമ ബീവിയും സഹോദരങ്ങളും

റിയാദ്. റിയാദിലെ ഡി പാലസ് ഹോട്ടലില്‍ റഹീം നിയമസഹായ സമിതി പ്രവര്‍ത്തകരോടൊപ്പം സ്‌നേഹ സൗഹൃദം പങ്കുവെച്ച് റഹീമിന്റെ മാതാവ് ഫാത്തിമ ബീവിയും സഹോദരങ്ങളും. റഹീമിന്റെ മോചന സഹായവുമായി പ്രവര്‍ത്തിക്കുന്ന റിയാദിലെ നിയമസഹായ സമിതി അറിയാതെയാണ് റഹീമിന്റെ മാതാവ് ഫാത്തിമ ബീവിയും സഹോദരനും…

ഇടുക്കി അസോസിയേഷൻ കുവൈറ്റ് ശൈത്യകാല പിക്നിക്കിന്റെ ഫ്ലെയർ പ്രകാശനം നടത്തി

കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഡിസംബർ 26, 27 തീയതികളിലായി സംഘടിപ്പിക്കുന്ന, 'ചില്‍ & ഗ്രില്‍ @ വിന്‍റര്‍ കാസില്‍' എന്ന ഫാമിലി പിക്നിക് പ്രോഗ്രാമിന്റെ ഫ്ലെയർ പ്രകാശനം സാൽമിയ തക്കാര റസ്റ്റോറന്റ് ഹാളിൽ നടന്നു. ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി…

ജിലീബിലെ സ്‌കൂളുകളുടെ മോശം അവസ്ഥ: അതൃപ്തി രേഖപ്പെടുത്തി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി

കുവൈറ്റ്: ഫര്‍വാനിയ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന ജലീബ് അല്‍-ഷുയൂഖ് ഏരിയയിലെ താന്‍ പരിശോധിച്ച നിരവധി സ്‌കൂളുകളുടെ അവസ്ഥയില്‍ അതൃപ്തി രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ജലാല്‍ അല്‍ തബ്തബായി. തിങ്കളാഴ്ച രാവിലെയാണ് മന്ത്രിയുടെ സന്ദര്‍ശനം നടന്നത്. സ്‌കൂളുകളുടെ അവസ്ഥകള്‍ നേരിട്ട് വിലയിരുത്തുന്നതിനും…