പതിനെട്ടാം പടി കയറാൻ ശരംകുത്തി വരെ തീർഥാടകർ; മണിക്കൂറുകൾ കാത്തുനിന്ന് അയ്യപ്പ ദർശനം
സന്നിധാനത്ത് ദർശനത്തിനായി തീർഥാടകരുടെ തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിക്കു താഴെ വരെയുണ്ട്. തീർഥാടകർ മണിക്കൂറുകൾ കാത്തു നിന്നാണ് പതിനെട്ടാംപടി കയറുന്നത്. പുലർച്ചെ മണിക്കൂറിൽ 4655 പേർ പമ്പയിൽനിന്നു സന്നിധാനത്തേക്കു മലകയറുന്നുണ്ട്. പമ്പ മണപ്പുറത്തും തീർഥാടകരുടെ തിരക്കാണ്.…