Category: LATEST NEWS

Auto Added by WPeMatico

വൃദ്ധ മാതാപിതാക്കളെ പരിചരിക്കാൻ എത്തിയ ഹോംനഴ്‌സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

തൃശ്ശൂർ: രക്ഷിതാക്കളെ പരിചരിക്കാൻ വീട്ടിലെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ദന്ത ഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബ് (49) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട ഷഹാബ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇതോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…

ബിപോര്‍ജോയ് ഇന്ന് തീരം തൊടും; എയര്‍പോര്‍ട്ട് അടച്ചു, ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷോഭത്തിനും സാധ്യത

അറബിക്കടയിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.…

ബൈക്കുകളുടെ പരമാവധി വേഗത 60 വരെ മാത്രം; ഓട്ടോയ്ക്ക് 50; കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി.…

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ…

മലപ്പുറത്ത് പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിക്ക് നേരെ ബസില്‍ നഗ്നതാപ്രദര്‍ശനം: പ്രതി അറസ്‌റ്റില്‍

ചങ്ങരംകുളം: ബസില്‍ പെണ്‍കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പോക്‌സോ കേസില്‍ അറസ്‌റ്റില്‍. ചാലിശേരി മണ്ണാറപ്പറമ്പ്‌ സ്വദേശി തെക്കത്ത്‌ വളപ്പില്‍ അലി (43)യെയാണു ചങ്ങരംകുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ പതിനഞ്ചുകാരിക്കു നേരേയാണ്‌ ഇയാള്‍ മദ്യലഹരിയില്‍ നഗ്നതാ…

ജാഗ്രതാ നിർദ്ദേശം; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി; രക്ഷപ്പെട്ടത് അക്രമസ്വഭാവമുള്ളത്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ…

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍; കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയില്‍

ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്കു മാറ്റി. മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയൽ രേഖ പ്രകാരം വയനാട് സുൽത്താൻ ബത്തേരി…

അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിൽ; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. ബെംഗളൂരുവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ 39കാരിയായ ഫിസിയോതെറപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവർ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ നിറച്ച് പൊലീസ് സ്‌റ്റേഷനിലേക്കു…

മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ട കേസ്; ശരിയായി അന്വേഷിച്ചാല്‍ ഡിജിപിയും അകത്തുപോകും: മോന്‍സന്‍ മാവുങ്കല്‍

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ…

മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ; സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്

പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച്, സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്‍റെ മേൽ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം…