Category: LATEST NEWS

Auto Added by WPeMatico

‘ശരീരമാസകലം മുറിവുകൾ; സമാനതകളില്ലാത്ത ആക്രമണം’; നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിഹാലിന്റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും…

തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാവില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം; കെ വിദ്യയെ തള്ളി കെ കെ ശൈലജ

കണ്ണൂർ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ തള്ളി മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ എംഎൽഎ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന്…

ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്; ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ബിപര്‍ജോയ് biparjoy അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ നിന്ന് പാകിസ്താനിലേക്ക് നീങ്ങുന്നു.ചുഴലിക്കാറ്റ് കടന്നുപോകുന്ന തെക്ക്- തെക്കുപടിഞ്ഞാറന്‍ ഗുജറാത്ത് തീരത്തും കറാച്ചിയിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കച്ച്, ദേവ്ഭൂമി, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍,…

വ്യാജ എക്‌സ്പീരിയൻസ് സർട്ടഫിക്കറ്റ്;മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ

കൊച്ചി: ഗസ്റ്റ് ലക്ചറർ തസ്തികയിൽ ജോലിക്കായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. വെളളിയാഴ്ച രഹസ്യമായിട്ടാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.…

വിദ്യയുടെ ഒളിയിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പോലീസ്; സുഹൃത്തുക്കളും നിരീക്ഷണത്തില്‍

പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സൈബര്‍സെല്ലിന്റെ സഹായം തേടി അഗളി പോലീസ്. കെ. വിദ്യയുടെ ഒളിയിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിഷയത്തില്‍ സഹായം ആവശ്യമാണെന്ന് ശനിയാഴ്ച വൈകീട്ട് അഗളി പോലീസ് സൈബര്‍സെല്ലിനെ അറിയിച്ചു. ബന്ധുക്കൾ…

‘മടങ്ങി വരൂ സഖാവേ’; വിദ്യയുടെ വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‍യു ലുക്കൗട്ട് നോട്ടീസ് ക്യാമ്പയിൻ

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിനുമായി കെഎസ്‍യു. മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നേരിടുന്ന മുൻ എസ്എഫ്ഐ പ്രവർത്തകയായ കെ വിദ്യയെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു…

കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു

കോഴിക്കോട്: മുക്കത്ത് രണ്ടു വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കൊടിയത്തൂര്‍ കാരാട്ട് കുളിക്കടവില്‍ കുളിക്കുകയായിരുന്ന പാലക്കാടന്‍ ഷാഹുലിന്റെ മകന്‍ റാബിന്‍ (13). ചുങ്കത്ത് ഗഫൂറിന്റെ മകന്‍ അദ്ഹം (13) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു…

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

തിരുവന്തപുരം: കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ്…

ആൽമരം ഒടിഞ്ഞ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് വീണ് ഏഴു വയസുകാരൻ മരിച്ചു

കൊച്ചി: ആല്‍മരം ഒടിഞ്ഞുവീണ് ഏഴു വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്. ആലുവ യുസി കോളേജിന്…

വ്യാജരേഖ: വിദ്യയുടെ വീട്ടിൽ പോലീസ് എത്തി; വീട് പൂട്ടിയ നിലയിൽ

കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ ‍വീട്ടിൽ പൊലീസ് എത്തി. തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിലാണ്. തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി. വിദ്യയ്‌ക്കെതിരെ കേസ്…