Category: l-News

Auto Added by WPeMatico

ഇസ്രയേലുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, സൈനിക ബജറ്റ് മൂന്നിരട്ടിയാക്കാന്‍ ഇറാന്‍

ഇറാന്‍:ടിറ്റ് ഫോര്‍ ടാറ്റ് മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ശത്രുവായ ഇസ്രായേലുമായുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനാല്‍ ഇറാന്‍ സര്‍ക്കാരിന്റെ സൈനിക ബജറ്റ് മൂന്നിരട്ടിയാക്കാന്‍ നിര്‍ദ്ദേശം. 'രാജ്യത്തിന്റെ സൈനിക ബജറ്റില്‍ 200 ശതമാനത്തിലധികം ഗണ്യമായ വര്‍ദ്ധനവ്' കാണുന്നത് കൊണ്ടാണ് ബജറ്റ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ വക്താവ് ഫത്തേമ മൊഹജെരാനി…

ശെയ്ഖ് നഈം ഖാസിം ഇനി ഹിസ്ബുല്ലയെ നയിക്കും

ബെയ്റൂത്ത്: ഹിസ്ബുല്ല സെക്രട്ടറി ജനറലായി ശെയ്ഖ് നഈം ഖാസിമിനെ തിരഞ്ഞെടുത്തു. സയ്യിദ് ഹസന്‍ നസ്റുല്ലയുടെ രക്തസാക്ഷിത്വത്തിന് ഒരു മാസത്തിന് ശേഷമാണ് ശൂറ കൗണ്‍സിലിന്റെ തീരുമാനം. ''സര്‍വ്വശക്തനായ അല്ലാഹുവിലുള്ള വിശ്വാസം, മുഹമ്മദ് നബി (സ)യോടുള്ള വിശ്വസ്ഥത, ഇസ്ലാമിനോടുള്ള പ്രതിബദ്ധത, ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും…

ഹരിയാനയില്‍ ട്രെയിനിന് തീപിടിച്ചു; അപകടം യാത്രക്കാരന്റെ കൈവശമുള്ള പടക്കങ്ങള്‍ പൊട്ടിത്തെറിച്ച്

റോഹ്തക്ക്: ഹരിയാനയിലെ റോഹ്തക്കിന് സമീപം ട്രെയിനില്‍ തീപിടിത്തമുണ്ടായി. യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ജിന്‍ഡില്‍ നിന്ന് സാംപ്ല, ബഹദൂര്‍ഗഡ് വഴി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. യാത്രക്കാരന്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ബോഗിയില്‍ തീപിടിത്തമുണ്ടാകുകയും ഉടനെ…

വ്യാജ ടിക്കറ്റുകള്‍ വിറ്റ് ആളുകളെ കബളിപ്പിക്കുന്ന റാക്കറ്റ് സജീവം

മുംബൈ : ഗോദന്‍ എക്സ്പ്രസ് (മുംബൈ മുതല്‍ ഗൊരഖ്പൂര്‍ വരെ) സെന്‍ട്രല്‍ റെയില്‍വേയില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഉത്സവ സീസണുകളില്‍ ട്രെയിനുകളില്‍ നടക്കുന്ന അനധികൃത ടിക്കറ്റ് വില്‍പനയുടെ പ്രവര്‍ത്തനം കണ്ടെത്തി. വ്യാജ ടിക്കറ്റുകള്‍ വിറ്റ് ആളുകളെ കബളിപ്പിക്കുന്ന റാക്കറ്റാണെന്ന് അന്വേഷണത്തില്‍…

ആഗോളതലത്തില്‍ തീവ്രവാദ വിരുദ്ധതയുടെ ശക്തമായ പ്രതീകമായി മുംബൈ മാറിയെന്ന് വിദേശകാര്യ മന്ത്രി

മുംബൈ: ആഗോളതലത്തില്‍ തീവ്രവാദ വിരുദ്ധതയുടെ ശക്തമായ പ്രതീകമായി മുംബൈ മാറിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാജ്യം മുന്‍കാല തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ഭീകരതയ്ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ജയശങ്കറിന്റെ പരാമര്‍ശം. ഇന്ത്യയ്ക്കും ലോകത്തിനുമുള്ള തീവ്രവാദ…

അസം ഉപതിരഞ്ഞെടുപ്പ്: കെജ്രിവാള്‍, സിസോദിയ, അതിഷി എന്നിവര്‍ എഎപിയുടെ 40 സ്റ്റാര്‍ പ്രചാരകരാകും

ഗുവാഹത്തി: നവംബര്‍ 13 ന് നടക്കുന്ന അസംബി തെരഞ്ഞെടുപ്പിനുള്ള 40 സ്റ്റാര്‍ പ്രചാരകരുടെ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി…

‘ഇതിനുത്തരവാദി റെയില്‍വേ മന്ത്രിയല്ലേ?’ : സഞ്ജയ് റാവത്ത്

മുംബൈ : മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 9 യാത്രക്കാര്‍ക്ക് പരിക്കേറ്റതിന് റെയില്‍വേ മന്ത്രി ഉത്തരവാദിയല്ലേയെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്നാം തവണ അധികാരമേറ്റതിന് ശേഷം 25…

ഇനി വിദേശത്തിരുന്ന് പ്രിയപ്പെട്ടവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം

ന്യൂഡല്‍ഹി: ഇനി വിദേശത്തിരുന്ന് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അതിനൊടൊപ്പം നിത്യോപയോഗ സാധനങ്ങളും എത്തിക്കുകയും ചെയ്യാം. സ്വിഗ്ഗി പുതിയതായി അവതരിപ്പിച്ച ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചര്‍ വഴിയാണ് വിദേശത്തുള്ളവര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കായി ഭക്ഷണവും മറ്റ് സാധനങ്ങളും ഓഡര്‍ ചെയ്യാന്‍ സാധിക്കുന്നത്. ഉത്സവ…

ഔദ്യോഗിക രേഖകള്‍ കൈവശം കരുതണം; പരിശോധന കര്‍ശനമാക്കി കുവൈത്ത്

കുവൈത്ത്സിറ്റി: 2559 ഗതാഗത നിയമലംഘനങ്ങള്‍ അധികൃതര്‍ പിടികൂടി.കഴിഞ്ഞദിവസം കുവൈറ്റിലെ മംഗഫ് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടീയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും അധികൃതരുടെ പിടിയിലായി. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കാലാവധി കഴിഞ്ഞവരും,…

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിന് പിന്നാലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ചെരുപ്പുകൊണ്ട് മര്‍ദിച്ചു

ചത്തീസ്ഗഢ് : ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലാ ആസ്ഥാനത്ത് യുവാവ് ജയിലില്‍ മരിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പൊലീസിന് നേരെ കല്ലെറിയുകയും സ്റ്റേഷന്‍ തകര്‍ക്കുകയും ചെയ്തു. കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. സംഭവത്തിന്റെ രണ്ടാം ദിവസവും ബല്‍റാംപൂര്‍…