Category: ISL

Auto Added by WPeMatico

ആദ്യം മുന്നിലെത്തിയെങ്കിലും പിന്നാലെ മോഹന്‍ബഗാന് കാലിടറി; ഐഎസ്എല്ലില്‍ കിരീടം ചൂടി മുംബൈ സിറ്റി

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തയുടെ മണ്ണില്‍ ആതിഥേയരെ കീഴടക്കി മുംബൈ സിറ്റി ജേതാക്കളായി. ഫൈനല്‍ പോരാട്ടത്തില്‍ 3-1നാണ് മുംബൈ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റിനെ തകര്‍ത്തത്. 44-ാം മിനിറ്റില്‍ ജേസണ്‍ കമ്മിന്‍ഗ്‌സ് നേടിയ ഗോളിലൂടെ മോഹന്‍ ബഗാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആ…

ഐഎസ്എല്‍: കലാശപ്പോരാട്ടത്തില്‍ മോഹന്‍ ബഗാന്റെ എതിരാളി മുംബൈ സിറ്റി; മത്സരം മെയ് നാലിന്‌

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മെയ് നാലിന് നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ മുംബൈ സിറ്റിയെ നേരിടും. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ എഫ്‌സി ഗോവയെ തോല്‍പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്. 2-0നായിരുന്നു ജയം. ആദ്യ പാദത്തില്‍ 3-2ന് മുംബൈ…

ഇവാന്‍ ആശാന്‍ ഇനി മഞ്ഞപ്പടയ്‌ക്കൊപ്പമില്ല; ഇവാന്‍ വുകോമാനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞു

കൊച്ചി: ഇവാന്‍ വുകോമാനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരസ്പര ധാരണയോടെയാണ് പിന്മാറ്റം. 2021ലാണ് സെര്‍ബിയന്‍ സ്വദേശിയായ ഇവാന്‍ വുകോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തന്നെ ഹൃദയബന്ധം സ്ഥാപിച്ച…

ഒടുവില്‍ എല്ലാം തീരുമാനമായി ! എക്‌സ്ട്രാ ടൈം വിധിയെഴുതിയ മത്സരത്തില്‍ ഒഡീഷയോട് തോറ്റു; കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്‌

ഭുവനേശ്വര്‍:കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത ആ ഗോള്‍ വന്നു പതിച്ചത് 98-ാം മിനിറ്റിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്കുള്ള വഴിയൊരുക്കിയ ഗോള്‍ നേടിയത് ഒഡീഷ താരം ഇസക് വൻലാൽറുഅത്ഫെലയും. ഒടുവില്‍ എക്‌സ്ട്രാ ടൈം വിധിയെഴുതിയ…

ഐഎസ്എല്‍: മുംബൈയെ തകര്‍ത്തു; മോഹന്‍ ബഗാന്‍ ഷീല്‍ഡ് ജേതാക്കള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ ഷീല്‍ഡ് ജേതാക്കള്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈ സിറ്റിയെ 2-1ന് തകര്‍ത്താണ് മോഹന്‍ ബഗാന്‍ ഷീല്‍ഡ് നേടിയത്. 28-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളോക്കോയും, 80-ാം മിനിറ്റില്‍ ജേസണ്‍ കമ്മിംഗ്‌സുമാണ് മോഹന്‍ ബഗാനായി…

ഹാവൂ, ആശ്വാസം ! ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി; ഹൈദരാബാദ് എഫ്‌സിക്കെതിരെ തകര്‍പ്പന്‍ ജയം

ഹൈദരാബാദ്: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന് തകര്‍ത്തു. 34-ാം മിനിറ്റില്‍ മുഹമ്മദ് ഐമനാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല…

അവസാന നിമിഷം ആഞ്ഞടിച്ച് നോര്‍ത്ത് ഈസ്റ്റ്; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നും തോറ്റു ! വിജയം കാണാതെ അടുപ്പിച്ച് അഞ്ച് മത്സരങ്ങള്‍

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയം. മത്സരത്തിന്റെ അവസാന നിമിഷമാണ് ബ്ലാസ്റ്റേഴ്‌സ് ഗോളുകള്‍ വഴങ്ങിയത്. 84-ാം മിനിറ്റില്‍ നെസ്റ്റര്‍ അല്‍ബൈച്ചും, രണ്ടാം പകുതിയുടെ ഇഞ്ചുറി…

ആദ്യം ലീഡെടുത്തു, പിന്നെ നേരിട്ടത് തകര്‍ച്ച; പഞ്ചാബ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഞ്ചാബ് എഫ്‌സിയോട് തോറ്റു. 3-1നാണ് പഞ്ചാബ് കേരളത്തെ തോല്‍പിച്ചത്. 39-ാം മിനിറ്റില്‍ ഒരു ഗോളടിച്ചെങ്കിലും, പിന്നീട് ഗോളുകള്‍ വഴങ്ങിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. മിലോസ് ഡ്രിന്‍സിച്ചാണ് കേരളത്തിനായി ഗോള്‍…