Category: ISL

Auto Added by WPeMatico

ഐഎസ്എല്‍: മോഹന്‍ ബഗാനെ മൂന്നടിയില്‍ മുക്കി ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബെംഗളൂരു എഫ്‌സി മോഹന്‍ ബഗാനെ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം. ഒമ്പതാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡെസാണ് ആദ്യ ഗോള്‍ നേടിയത്. 20-ാം മിനിറ്റില്‍ സുരേഷ് സിങ് വാഞ്ജം…

ജംഷെദ്പുരിനെ തകര്‍ത്ത് ഒഡീഷ എഫ്‌സി, നായകന്റെയും വില്ലന്റെയും ‘റോള്‍’ ഏറ്റെടുത്ത് മൗര്‍താദ ഫോള്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സി ജംഷെദ്പുരിനെ തോല്‍പിച്ചു. 2-1നായിരുന്നു ഒഡീഷയുടെ ജയം. 20-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോ നേടിയ ഗോളിലൂടെ ആതിഥേയരായ ഒഡീഷ ആദ്യം ലീഡെടുത്തു. 42-ാം മിനിറ്റില്‍ മൗര്‍താദ ഫോള്‍ ഒഡീഷയുടെ…

ബോര്‍ജ ഹെരേരയ്ക്ക് ഹാട്രിക്; ഗോള്‍മഴ പെയ്ത മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എഫ്‌സി ഗോവ

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എഫ്‌സി ഗോവ തോല്‍പിച്ചു. 3-2നായിരുന്നു ജയം. ഗോവയ്ക്കായി ബോര്‍ജ ഹെരേര ഹാട്രിക് നേടി. 13, 20, 71 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്. ഈസ്റ്റ് ബംഗാളിനായി മദിഹ് തലാല്‍…

ഐഎസ്എല്ലില്‍ മുഹമ്മദന് ആദ്യ ജയം, ചെന്നൈയിനെ തോല്‍പിച്ചു

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍ എസ്‌സിക്ക് ആദ്യ ജയം. ചെന്നൈയിന്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. 39-ാം മിനിറ്റില്‍ ലാല്‍റെസാങ്ക ഫനായിയാണ് ഗോള്‍ നേടിയത്.

ഐഎസ്എല്‍: കരുത്തോടെ പഞ്ചാബ്, അപരാജിതരായി മുന്നോട്ട്, ഹൈദരാബാദിനെയും തകര്‍ത്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സി, ഹൈദരാബാദിനെ തകര്‍ത്തു. 2-0നാണ് പഞ്ചാബിന്റെ ജയം. 35-ാം മിനിറ്റില്‍ എസെക്യുവെല്‍ വിഡലും, 71-ാം മിനിറ്റില്‍ ഫിലിപുമാണ് ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ ഹൈദരാബാദ് താരം ലിയാന്‍ഡര്‍ ചുവപ്പുകാര്‍ഡ് കണ്ട്…

പൊരുതിത്തോറ്റ് നോര്‍ത്ത് ഈസ്റ്റ്, മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മോഹന്‍ബഗാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2ന് തോല്‍പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ മുഹമ്മദ് അലി ബെമാമ്മെര്‍ നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ആതിഥേയരെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ പത്താം മിനിറ്റില്‍ മോഹന്‍ ബഗാന്…

ആദ്യം ഒരു ഗോളിന് പിന്നില്‍, തുടര്‍ന്ന് തകര്‍പ്പന്‍ തിരിച്ചുവരവ്, ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയ മഞ്ഞപ്പട ആരാധകരുടെ മനംനിറച്ച് ത്രസിപ്പിക്കുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ശക്തമായ പോരാട്ടവീര്യം പുറത്തെടുത്ത ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്‌സ് 2-1ന് തകര്‍ത്തു. 59-ാം മിനിറ്റില്‍ മലയാളിതാരം പി.വി. വിഷ്ണു നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍…

ഐഎസ്എല്‍: അവസാന നിമിഷം ഗോള്‍, മുഹമ്മദനെതിരെ സമനില പിടിച്ചുവാങ്ങി ഗോവ

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മുഹമ്മദന്‍ എസ്.സി-എഫ്‌സി ഗോവ മത്സരം സമനിലയില്‍ കലാശിച്ചു. 66-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് അലെക്‌സിസ് ഗോമസ് മുഹമ്മദനെ ആദ്യം മുന്നിലെത്തിച്ചു. തോല്‍വി മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ സമനിലയ്ക്കായി ഗോവ കിണഞ്ഞു ശ്രമിച്ചു. മത്സരം അവസാനിക്കുന്നതിന്…

ഐഎസ്എല്‍: മൂന്നടിയില്‍ ഹൈദരാബാദിനെ മുക്കി ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെംഗളൂരു ഹൈദരാബാദ് എഫ്‌സിയെ നിഷ്പ്രഭമാക്കിയത്. അഞ്ചാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. രാഹുല്‍ ഭെക്കെയാണ് ബെംഗളൂരുവിന്റെ ഗോള്‍ വേട്ടയ്ക്ക്…

ഐഎസ്എല്‍: എഫ്‌സി ഗോവയ്‌ക്കെതിരെ ജംഷെദ്പുരിന് തകര്‍പ്പന്‍ ജയം

ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സി, എഫ്‌സി ഗോവയെ തോല്‍പിച്ചു. 2-1നായിരുന്നു ജംഷെദ്പുരിന്റെ ജയം. ആദ്യ പകുതിയുടെ അവസാന നിമിഷം അര്‍മന്ദൊ സാദിഖു നേടിയ ഗോളിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 74-ാം ലഭിച്ച പെനാല്‍റ്റി…