Category: International Travel Zone

Auto Added by WPeMatico

ലിസ്മോര്‍ കപ്പിന് തുടക്കമാകുന്നു. ഏറ്റുമുട്ടാന്‍ മലയാളി ടീമുകള്‍

ലിസ്‌മോര്‍ : ന്യൂ സൗത്ത് വെയില്‍സിലെ ലിസ്മോര്‍ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ലിസ്മോര്‍ കപ്പ് 2025 എവറോളിംഗ് ട്രോഫിക്കും ഈസി ഹോം ലോണ്‍സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ഹാര്‍ഡ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്ന്‌റിന് മാര്‍ച്ച് 30-ന് ലിസ്മോര്‍ ജിം…

ചൈനയ്ക്ക് ആശ്വാസമാകുന്ന പ്രസ്താവന. ചൈനയുമായി ഒരു വ്യാപാര കരാര്‍ സാധ്യമാണെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കടുത്ത തീരുവ ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണികള്‍ ഉയര്‍ത്തി ആഗോള വ്യാപാരരംഗത്ത് ആശങ്കകള്‍ സൃഷ്ടിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് ആശ്വാസമാകുന്ന പ്രസ്താവനയുമായി രംഗത്ത്. ചൈനയുമായി ഒരു വ്യാപാര കരാര്‍ സാധ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയുമായി ഒരു മികച്ച വ്യാപാര കരാര്‍…

ഓ ഐ സി സിക്ക് ബോള്‍ട്ടനില്‍ (മാഞ്ചസ്റ്റര്‍) ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രന്‍, എം എം നസീര്‍, ഇന്‍കാസ് നേതാവ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കും

ബോള്‍ട്ടന്‍: യു കെ പ്രവാസി മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി) - ക്ക് മാഞ്ചസ്റ്ററിലെ ബോള്‍ട്ടനില്‍ ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു. ഫെബ്രുവരി 14ന് യു കെയില്‍ തന്റെ…

അതിഗുരുതര രോഗങ്ങളാല്‍ മരണത്തോട് മല്ലിടുന്ന 2500 കുട്ടികളെ ഗാസയില്‍നിന്ന് പുറത്തെത്തിക്കണമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി

ഗാസ: അതീവ ഗുരുതരമായ രോഗങ്ങളാല്‍ മരണത്തോട് മല്ലിടുന്ന 2500 കുട്ടികളെ ഗാസയില്‍നിന്ന് പുറത്തെത്തിക്കണമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ഗാസക്ക് പുറത്തുവന്നാല്‍ കുടുംബങ്ങളിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തിനിടെ ഗാസയിലെ സേവനം…

ടൊറന്റോയിലെ പീല്‍ മേഖലയില്‍ 60,000 ഡോളറിന്റെ വെണ്ണയും നെയ്യും മോഷ്ടിച്ച സംഭവം. ഇന്ത്യന്‍ വംശജരടക്കം 6 പേര്‍ പിടിയില്‍

ടൊറന്റോ: പീല്‍ മേഖലയില്‍ 60,000 ഡോളര്‍ വിലമതിക്കുന്ന വെണ്ണയും നെയ്യും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ കേസെടുത്തു. പലചരക്ക് കടകളില്‍ നിന്നുള്ള ഭക്ഷ്യസാധനങ്ങളുടെ മോഷണം ഡിസംബറില്‍ ഗണ്യമായ വര്‍ദ്ധിച്ചതായി പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു. 2023 നെ അപേക്ഷിച്ച് 2024…

നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണ കമ്മീഷന്‍ വിദേശ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കാനഡ

ഒട്ടാവ: ഖാലിസ്ഥാനി നേതാവ് ഹര്‍ജിത് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണ കമ്മീഷന്‍ 'വിദേശ ബന്ധമൊന്നും' കണ്ടെത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കാനഡ. നിജ്ജറിന്റെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ വിവാദ ആരോപണത്തിന് തെളിവുകളൊന്നമില്ല എന്ന്…

നിലവിലെ നിരോധനങ്ങളും ഉപരോധങ്ങളും തടസമാകില്ല. റഷ്യയ്ക്ക് വേണ്ട എല്ലാ സഹായം ചെയ്യും. റഷ്യന്‍ പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാനുള്ള നടപടികളും എളുപ്പമാക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: നാഷണല്‍ എയര്‍പോര്‍ട്ടില്‍ സിവിലിയന്‍ വിമാനവും സൈനിക ഹെലികോപ്റ്ററും തകര്‍ന്ന് കൊല്ലപ്പെട്ട റഷ്യന്‍ പൗരന്മാരുടെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഉണ്ടായ വിമാന ദുരന്തത്തില്‍ റഷ്യയില്‍ നിന്നുള്ള സംഘവും ഉണ്ടായിരുന്നതായി ട്രംപ്…

അമേരിക്കയെ ദോഷകരമായി ബാധിക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയെ ദോഷകരമായി ബാധിക്കുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തി രാജ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പരാമര്‍ശം. 'നമ്മള്‍ക്ക് യഥാര്‍ത്ഥത്തില്‍ ദോഷം വരുത്തുന്ന…

ആഗോള ദുരന്തങ്ങളില്‍ നിന്ന് അതിസമ്പന്നരായ വ്യക്തികളെ സംരക്ഷിക്കാന്‍  അമേരിക്കന്‍ കമ്പനി

ആഗോള ദുരന്തങ്ങളില്‍ നിന്ന് അതിസമ്പന്നരായ വ്യക്തികളെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് അമേരിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി. ആണവ ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള ദുരന്തങ്ങളില്‍ നിന്നും ശക്തമായ സംരക്ഷണം പ്രദാനം ചെയ്യാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡൂംസ്ഡേ ബങ്കറുകളാണ് അത്.…

അപരിഷ്‌കൃതമായ രീതിയില്‍ കുടിയേറ്റക്കാരെ നാട്ടിലെത്തിച്ച ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ബ്രസീല്‍

റിയോ ഡി ജനീറോ: അപരിഷ്‌കൃതമായ രീതിയില്‍ കുടിയേറ്റക്കാരെ നാട്ടിലെത്തിച്ച ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ബ്രസീല്‍. ഇക്കാര്യത്തില്‍ ബ്രസീല്‍ യുഎസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീലില്‍ നിന്നുള്ള കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തിയിരുന്നു. ഇവരെ നാട്ടിലെത്തിച്ചത് സംബന്ധിച്ചാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.…