Category: India

Auto Added by WPeMatico

പോലീസുകാർക്ക് ജ്യൂസും ആയുധം; എട്ട് കോടി കൊള്ളയടിച്ച ദമ്പതിമാരുടെ ജ്യൂസ് കുടിക്കാനുള്ള മോഹം വിനയായി; ദമ്പതികൾ പോലീസ് പിടിയിൽ

ന്യൂഡൽഹി: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി കവർന്ന കേസിൽ ദമ്പതിമാർ പോലീസ് പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദർ സിങ്, ഭാര്യ മൻദീപ് കൗർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. ജൂൺ 10നാണ്…

തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു; 80 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക് പോകുകയായിരുന്ന ബസും തിരുവാന്മലയിൽ നിന്നും വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പൻട്രുതിയിൽ നിന്നും യാത്രികരുമായി…

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ; സെപ്റ്റംബർ 30 വരെ നീട്ടി

ന്യൂഡൽഹി: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 30ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ: .ly/rationaadhaar

ഇന്ത്യയിൽ നിന്നുള്ള മോസ്റ്റ് വാണ്ടഡ് ക്രിമിനൽ; പാക്കിസ്ഥാനിൽ ഐഎസ്‌ഐ ക്യാമ്പിൽ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരനായ തീവ്രവാദി, ഇന്റർപോൾ കസ്റ്റഡിയിലെടുത്തത് ഭീകരൻ കാം ബഷീറെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; സാമ്പിൾ ശേഖരിച്ചത് ആലുവ സ്വദേശിനിയായ സഹോദരിയിൽ നിന്ന്

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീറിനെ കാനഡയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവയൊണ് ചാനെപറമ്പിൽ മുഹമ്മദ് ബഷീർ എന്ന കാം ബഷീർ പിടിയിലായത്. കാനഡയിൽ നിന്ന്…

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുന:പരിശോധിക്കണോ?; അഭിപ്രായം തേടി നിയമ കമ്മീഷൻ

ന്യൂഡൽഹി; പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായം പുന:പരിശോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നതാണ് പരിഗണനയിലുള്ളത്. വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ്…

മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷം; മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം

മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെ വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്റെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയായത്. കാവല്‍ നിന്നിരുന്ന 22 സുരക്ഷാ ജീവനക്കാരെ ആള്‍ക്കൂട്ടം തുരത്തിയോടിച്ച ശേഷമാണ് വസതിക്കു…

ഖാലിസ്ഥാൻ നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു; ശരീരത്തിൽ വിഷത്തിന്റെ അംശം; ഹൈക്കമ്മിഷൻ ആക്രമണത്തിലെ പ്രമുഖൻ

ലണ്ടൻ: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്ന ഭീകരസംഘടനയുടെ തലവനായ അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടു. മരണകാരണം വ്യക്തമല്ല. രക്താർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു അവതാർ സിംഗ് ഖണ്ഡ. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ വിഷം കഴിച്ചതായി പറയപ്പെടുന്നു.…

ബിപോര്‍ജോയ് ഇന്ന് തീരം തൊടും; എയര്‍പോര്‍ട്ട് അടച്ചു, ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷോഭത്തിനും സാധ്യത

അറബിക്കടയിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.…

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ…

കൊവിൻ ഡാറ്റകൾ ചോർന്നിട്ടില്ല; കേന്ദ്രമന്ത്രി

കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്രം. കൊവിൻ ഡാറ്റകൾ നേരിട്ട് ചോർന്നിട്ടില്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇക്കാര്യം അവലോകനം ചെയ്തതായി അദ്ദേഹം…