ഒരു ഉന്നതന്‍ പായയില്‍ പൊതിഞ്ഞു കടത്തിയത് രണ്ടുകോടി ; തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ ജനപ്രിയന്‍, ചെത്തുതൊഴിലാളിയുടെ മകന്‍ ; ദേശാഭിമാനി മുന്‍ എഡിറ്ററുടെ പോസ്റ്റ് വിവാദമാകുന്നു
തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഒരു ഉന്നതന്‍ രണ്ടുകോടി മുപ്പത്തയ്യായിരം രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞു കടത്തിയെന്നാണ് ശക്തിധരന്‍ ആരോപിക്കുന്നത്. ആ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സഹായിച്ചത് താനായിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തനിക്കെതിരെ സി.പി.എം…