Category: Front Page

Auto Added by WPeMatico

മൂവാറ്റുപ്പുഴയിൽ ഭർതൃ മാതാവിനെ വെട്ടിക്കൊന്നു; മരുമകൾ അറസ്റ്റിൽ

മൂവാറ്റുപുഴ: മനസ്സാക്ഷിയെ നടുക്കി മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണഅ സംഭവം. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക രോഗത്തിന് ചികിത്സയുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി…

കനത്ത മഴയിൽ വെള്ളക്കെട്ട്; ദുരിതാശ്വാസ ക്യാമ്പുകളായി സ്കൂളുകൾ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും മിക്ക സ്കൂളുകളിലും ക്യാംപുകൾ പ്രവർത്തിച്ചു വരുന്നതിനാലുമാണ്…

ദേ പിന്നേം !; തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ തൃശൂര്‍ മൃഗശാലിയല്‍ നിന്ന് പക്ഷിയെ കാണാതായി; തിരച്ചില്‍

തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത്…

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം;സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ്…

‘മുസ്ലിംങ്ങള്‍ മാത്രമല്ല, ക്രിസ്ത്യാനികളും സിഖുക്കാരും ആദിവാസികളും പാര്‍സികളും എല്ലാവരും ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടും. ഇവരെയെല്ലാം ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നത് ഒരു സര്‍ക്കാരിനും നല്ലതല്ല. അതുകൊണ്ട് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട’; ഗുലാം നബി ആസാദിന്റെ ഉപദേശം

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലെ ഏകീകൃത സിവില്‍ കോഡ് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്. ‘മുസ്ലിംങ്ങള്‍ മാത്രമല്ല, ക്രിസ്ത്യാനികളും സിഖുക്കാരും ആദിവാസികളും പാര്‍സികളും എല്ലാവരും ഏക സിവില്‍ കോഡില്‍…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത്് നിന്നും തെക്കോട്ടു…

ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കി: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ കുറ്റപത്രം

മുംബൈ: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് കുരുല്‍ക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാറ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ ചാറ്റിലൂടെയാണ്…

മണിപ്പൂരിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി

ഇംഫാൽ : മണിപ്പൂരിൽ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂർ ജില്ലയിലെ ഉഖ്രുൽ ജില്ലയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചയാണ് സംഭവം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടുകൾ പ്രകാരം,…

സംസ്ഥാനത്ത് എലിപ്പനി കേസുകൾ ഉയരുന്നു, ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം ഉയരുന്നതായി റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 3,80,186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കൊതുക് നിർമാർജ്ജനത്തിലെ പാളിച്ചയും, മഴക്കാലപൂർവ്വ ശുചീകരണവും, ഡ്രൈ ഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തി പ്രാപിക്കാനുള്ള പ്രധാന…

പാലക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: പുതുപ്പരിയാരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 3.30-ഓടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരിക്ക്. ആരുടെയും നില​ഗുരുതരമല്ല. കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം…