കേരളത്തില്‍ ഒന്നാം നമ്പറായി വളര്‍ന്ന അമല്‍ജ്യോതിയിലെ സമരത്തെ ചൊല്ലി കാഞ്ഞിരപ്പള്ളി രൂപതയും സിപിഎമ്മും ഇടയുന്നു. തൊടുപുഴയിലെ സ്വകാര്യ കോളജിലുണ്ടായ വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ ഇടതു സംഘടനകള്‍ സ്വീകരിച്ച പക്വത കാഞ്ഞിരപ്പള്ളിയിലുണ്ടായില്ലെന്ന പരാതിയുമായി രൂപതാധികൃതര്‍. എസ്എഫ്ഐക്കെതിരെ രൂപത നടത്തിയ പ്രതിഷേധ റാലി അതിരുകടന്നെന്ന് ഇടതു നേതാക്കളും. കോളജിന്‍റെ അയല്‍ക്കാരനായിട്ടും പൂഞ്ഞാര്‍ എംഎല്‍എ കാണിച്ച നിസംഗതയില്‍ രൂപതാധികാരികള്‍ ജോസ് കെ മാണിയെ പ്രതിഷേധം അറിയിക്കും
കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമല്‍ജ്യോതി എഞ്ചിനീയറിംങ്ങ് കോളജ് സമരത്തെ ചൊല്ലി കാഞ്ഞിരപ്പള്ളി രൂപതയും സിപിഎം നേതൃത്വവും തമ്മില്‍ ഇടയുന്നു. കോളജിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിനിടെ കാഞ്ഞിരപ്പള്ളി രുപത കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധ റാലി നടത്തിയതിനു പിന്നാലെ…