Category: Front Page

Auto Added by WPeMatico

‘ലിവിംഗ് ടുഗദർ വിവാഹമായി കാണാനാകില്ല’, പങ്കാളികൾക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗദർ പങ്കാളികൾക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമോ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്…

ഗൾഫിലെ മലയാളികൾക്ക് ഇനി കണ്ണടച്ച് തുറക്കും വേഗത്തിൽ നാട്ടിലേക്ക് പണം അയയ്ക്കാം. യു.പി.ഐ സേവനം ഗൾഫിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ. നാട്ടിൽ പരസ്പരം പണമയയ്ക്കുന്ന പോലെ ഗൂഗിൾ പേയിലും ഫോൺപേയിലും പേടിഎമ്മിലുമൊക്കെ ഗൾഫിൽ നിന്ന് പണമൊഴുകും. യു.പി.ഐ സേവനം സ്വീകരിക്കാൻ ബഹ്‍റിനും സൗദിയുമടക്കം ഗൾഫ് രാജ്യങ്ങൾ

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് ഇനി കണ്ണടച്ച് തുറക്കും വേഗത്തിൽ നാട്ടിലേക്ക് പണം അയയ്ക്കാം. ഇപ്പോഴും പണം അയയ്ക്കാവുന്ന സ്വകാര്യ പണമിടപാട് കമ്പനികളുടെ ആപ്പുകളുണ്ടെങ്കിലും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് വേണ്ടപ്പെട്ടവർക്ക് അയയ്ക്കാനാവുന്ന ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനം…

കോൺഗ്രസിലെ പൊട്ടിത്തെറി മുതലെടുക്കാൻ സുധാകരനെയും സതീശനെയും കുരുക്കാൻ കേസും വിജിലൻസ് അന്വേഷണവും. പാർട്ടിയിലെ പുകച്ചിലിനിടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തൽ. പ്രതികാരക്കേസുകളെ ഒറ്റക്കെട്ടായി നേരിടും. സർക്കാരിനെതിരായ വികാരം ആളിക്കത്തിക്കാൻ കോൺഗ്രസ്. പ്രതികാരക്കേസുകൾ സർക്കാരിനെതിരേ ആയുധമാക്കി തിരിച്ചടിക്കാൻ നീക്കം.

തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റ് നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരവേ, പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും ഒരുപോലെ കേസിൽ കുരുക്കാനുള്ള സർക്കാരിന്റെ നീക്കമാണ് കേസുകളെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതിയാക്കിയത്. പറവൂർ…

പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസ്. മുഖ്യമന്ത്രിക്ക് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി പൊലീസ് തരംതാണു. നിയമപാലകർ ക്രിമിനലുകളുടെ സംരക്ഷകൻ ആകുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്?; വിമർശനവുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: കേരള പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സി.പി.ഐ.എം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള…

എതിർപ്പുകൾക്കിടയിലും ചാനൽ സിങ്കം സ്ഥാനാർത്ഥി. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായത് ഉമ്മൻചാണ്ടി നിർദ്ദേശിച്ചയാളെ വെട്ടി. ഐ ​ഗ്രൂപ്പിന് കടുത്ത അമർഷം. ഐ ഗ്രൂപ്പിൽ നിന്ന്‌ അബിൻ വർക്കിയും ബിനു ചുള്ളിയിലും മത്സരരംഗത്തുണ്ടാകും. രാഹുലിനെ തോൽപ്പിക്കാൻ എ ഗ്രൂപ്പിൽ നിന്ന്‌ നാല് വിമത സ്ഥാനാർഥികളും രം​ഗത്ത്. മത്സരരം​ഗത്ത് ഷാഫി ഇറക്കിയ സ്ഥാനാർത്ഥിക്ക് കാലിടറുമോ?

തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ തീരുമാനത്തെ അട്ടിമറിച്ച്‌ എ ഗ്രൂപ്പ്‌ സ്ഥാനാർഥി. തിങ്കളാഴ്‌ച രാത്രി തുടങ്ങി ചൊവ്വാഴ്‌ച പുലരും വരെ നടന്ന ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിന്‌ ശേഷമാണ്‌ രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌. ഉമ്മൻചാണ്ടി നിർദേശിച്ച ജെ.എസ്‌…

ബിഹാറിൽ ഘടക കക്ഷി മന്ത്രി രാജിവെച്ചു. രാജി വിശാല പ്രതിപക്ഷ നേതൃയോഗം ചേരാനിരിക്കെ. എച്ച്എഎമ്മിനോട് ജെ.ഡി.യുവിൽ ലയിക്കാൻ സമ്മർദ്ദമെന്നും മന്ത്രിയുടെ വെളിപ്പെടുത്തൽ. സന്തോഷ് കുമാർ സുമന്റെ കൊഴിഞ്ഞുപോക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിന് വലിയ തിരിച്ചടി

പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയായി മന്ത്രിയുടെ രാജി പ്രഖ്യാപനം. ഘടക കക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയിലെ പട്ടിക ജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രി സന്തോഷ് കുമാർ സുമൻ ആണ് രാജി ​വെച്ചത്. എന്നാൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ…

നിഹാലിന്റെ തല മുതൽ കാൽ വരെ മുറിവുകൾ; വയറിലും ഇടതുകാൽ തുടയിലുമേറ്റ മുറിവുകൾ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവു നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ ദേഹമാസകലം മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തല മുതൽ കാൽ വരെ ഒട്ടേറെ മുറിവുകൾ ഉണ്ട്. വയറിലും ഇടതുകാൽ തുടയിലും ഏറ്റ മുറിവുകളാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്. ജനനേന്ദ്രീയത്തിലും അടിവയറ്റിലും ഗുരുതരമായി പരിക്കുകളേറ്റു.…

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ രണ്ടാം പ്രതി; ഹൈക്കോടതിയെ സമീപിക്കാന്‍ കെ.സുധാകരന്‍

തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ അറസ്റ്റിന് സാധ്യതയുള്ള സാഹചര്യത്തിലാണ് സുധാകരന്‍ കോടതിയെ സമീപിക്കുന്നത്. പ്രതി ചേര്‍ത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്…

അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പോലീസ്

തിരുവനന്തപുരം: ഓഫറുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുകയാണെങ്കിൽ അപരിചിതമായ ലിങ്കുകളിൽ പോലും ക്ലിക്ക് ചെയ്യാൻ മടിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ലിങ്കുകൾ മുഖാന്തരമുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. ഇമെയിൽ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ…

പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരൻ ഹൈകോടതിയിലേക്ക്; നാളെ മുൻകൂർ ജാമ്യഹരജി നൽകും

കൊച്ചി: മോൺസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാക്കിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യഹരജിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മുൻകൂർ ജാമ്യം തേടി സുധാകരൻ നാളെ ഹൈകോടതിയിൽ ഹരജി നൽകും. കേസിൽ ചോദ്യം ചെയ്യാൻ ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…