ജീവിതകാലം മുഴുവന്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്; നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ 53 വര്‍ഷക്കാലവും അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തി, എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും ഈ യാത്ര മുടക്കിയില്ല; 53 വര്‍ഷമാണ് കേരള നിയമസഭാംഗമായി ഇരുന്നത്. അതും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന്, ഒരു തവണ പോലും തോല്‍ക്കാതെ- മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ആറു ദശകത്തിലേറെ കാലം സ്വന്തം നിലയ്ക്ക് അടയാളപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി വിടപറയുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എക്കാലത്തും സമര്‍ത്ഥമായ നേതൃത്വം നല്‍കിയ ഉമ്മന്‍ ചാണ്ടി എല്ലാം കൊണ്ടും ഒരു ജനനായകന്‍ തന്നെയായിരുന്നു. എപ്പോഴും ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം ജീവിച്ചു. ജന…