പാർലമെൻറിൽ ഏത് ഭാഷയിലും സംസാരിക്കാമെങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാനുള്ള കഴിവ് ഏറെ പ്രധാനം; നന്നായി സംസാരിക്കാനും പ്രവർത്തിക്കാനും കഴിവുള്ള കുറച്ചു പേരെ ലോക്‌സഭയിൽ എത്തിക്കാൻ തന്ത്രപൂർവ്വം ഒരുമിച്ചു ശ്രമിക്കും എന്ന് വിചാരിച്ചു; സ്ത്രീ പ്രാതിനിധ്യവും കുറവ്; കൂടുതല്‍ ചെറുപ്പക്കാരെ അയക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിലും മാറ്റമില്ല-സ്ഥാനാര്‍ഥിപ്പട്ടികയെക്കുറിച്ച് മുരളി തുമ്മാരുകുടി പറയുന്നു
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനായി വിവിധ മുന്നണികള്‍ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടിക അവലോകനം ചെയ്ത് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും, കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താത്തതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. പാർലമെൻറിൽ ഏത് ഭാഷയിലും സംസാരിക്കാമെങ്കിലും ഹിന്ദിയിലും ഇംഗ്ളീഷിലും നന്നായി…