Category: FB Hits

Auto Added by WPeMatico

ജനകീയ അസംതൃപ്തി തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് എങ്ങനെ കഴിഞ്ഞു ? എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്: തോമസ് ഐസക്ക്‌

തിരുവനന്തപുരം: ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്ക്. ആനുകൂല്യങ്ങളും…

‘അമ്മക്ക്’ ആൺമക്കളേ ഉള്ളൂ ? പെൺമക്കളില്ലേ ? പരിഗണിക്കാത്തത് കൊണ്ടാണോ ? : താരസംഘടനയിലെ പ്രധാന ഭാരവാഹികളില്‍ വനിതകള്‍ ഇല്ലാത്തതിനെ വിമര്‍ശിച്ച് പി.കെ. ശ്രീമതി

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിലെ പ്രധാന ഭാരവാഹികളില്‍ സ്ത്രീകള്‍ ഇല്ലാത്തതിനെ വിമര്‍ശിച്ച് സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി.കെ.ശ്രീമതി. '''അമ്മക്ക്' ആൺമക്കളേ ഉള്ളൂ ? പെൺമക്കളില്ലേ ? പരിഗണിക്കാത്തത് കൊണ്ടാണോ ? ''-എന്നാണ് ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ…

ഗ്രീന്‍ ആണ് മക്കളെ; ഹോം വര്‍ക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്‌തോളൂ ! അവധി അന്വേഷിച്ച വിദ്യാര്‍ത്ഥികളോട് പത്തനംതിട്ട കളക്ടറുടെ മറുപടി

പത്തനംതിട്ട: മഴ കനത്തതോടെ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നുണ്ടോയെന്ന് അറിയാനുള്ള ആകാംഷയിലാണ് വിദ്യാര്‍ത്ഥികളില്‍ പലരും. കഴിഞ്ഞ ദിവസം നിരവധി ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചയും അവധിയുണ്ടാകുമോയെന്നറിയാനാണ് പലരുടെയും കാത്തിരിപ്പ്. കോട്ടയം ജില്ലയിലും, ആലപ്പുഴ ജില്ലയിലെ ചില…

ലോക്‌സഭയിലേക്ക് വനിതകളെ അയക്കാതെ കേരളം ! ആരെങ്കിലും ഇതുസംബന്ധിച്ച് നമ്മുടെ നേതാക്കളോട് ചോദിച്ചോ ? കാലം മാറിയത് അവര്‍ അറിയുന്നുണ്ടാകില്ല; പക്ഷേ, കേരളത്തിലെ പെണ്‍കുട്ടികള്‍ അത് അറിയുന്നുണ്ട്‌-മുരളി തുമ്മാരുകുടി എഴുതുന്നു

ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനെ വിമര്‍ശിച്ച് ദുരന്തനിവാരണ വിദഗ്ധനും, യുഎന്നിന്റെ ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടറുമായ മുരളി തുമ്മാരുകുടി. പെണ്‍കുട്ടികള്‍ ഇത് മനസിലാക്കുന്നുണ്ടെന്നും, വിദേശത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ചുള്ള കണക്കുകള്‍ വിശദീകരിച്ച് മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.…

മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും ! ‘കള്ള പണിക്കര്‍’ പരാമര്‍ശത്തില്‍ കെ. സുരേന്ദ്രനെതിരെ ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ 'കള്ളപണിക്കര്‍' പരാമര്‍ശത്തില്‍ സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക്…

‘ആ വാക്കുകള്‍ മന്ത്രി കേട്ടു’ ! മകന്റെ അഡ്മിഷനുവേണ്ടി ചെന്നപ്പോള്‍ നേരിട്ട ദുരനുഭവം പങ്കുവച്ച്‌ യുവതി; സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി; അന്വേഷണത്തിന് നിര്‍ദ്ദേശം

തിരുവനന്തപുരം: മകന്റെ അഡ്മിഷനുവേണ്ടി ചെന്നപ്പോള്‍ യുവതി ദുരനുഭവം നേരിട്ട സംഭവത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അഡ്വക്കേറ്റും സാഹിത്യകാരിയുമായ സ്മിതാ ഗിരീഷാണ്…

‘ഈ വരത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കാൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ; ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു’ ! രാജിഭീഷണി മുഴക്കി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു; കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കാസർകോട്: കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. എം പിയും നിലവിലെ സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രംഗത്തെത്തി. രാജിഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ…

”ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു, കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ”: വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥ ഉണ്ടായെന്ന തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ വിമര്‍ശനത്തിന് പിന്നാലെ, കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹത്തിന്റെ സഹോദരിയും, ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍ രംഗത്ത്. പത്മജയുടെ കുറിപ്പ്‌ ഇങ്ങനെ: ''ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു. കൂടെ…

വടകരയിൽ ലീഗ് കളിച്ച തീക്കളി; തെരഞ്ഞെടുപ്പ് ജയിക്കാൻ ഭൂരിപക്ഷ വർഗ്ഗീയതക്ക് തീപിടിപ്പിച്ച ബി.ജെ.പിയുടെ മറുവശമായി ലീഗ് മാറി: വിമര്‍ശിച്ച് കെ.ടി. ജലീല്‍

2024-ൽ വടകര പാർലമെൻ്റ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ്, യു.ഡി.എഫ് മുച്ചൂടും വർഗ്ഗീയവൽക്കരിച്ചു എന്നതിൻ്റെ പേരിലാകും ചരിത്രത്തിൽ ഇടംനേടുകയെന്ന് കെ.ടി. ജലീല്‍. തെരഞ്ഞെടുപ്പ് ജയിക്കാൻ ഭൂരിപക്ഷ വർഗ്ഗീയതക്ക് തീപിടിപ്പിച്ച ബി.ജെ.പിയുടെ മറുവശമായി ലീഗ് മാറിയെന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റ്:…

‘വർഗ്ഗീയ ടീച്ചറമ്മ’ ! ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ: കെ കെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറെ വർഗീയ ടീച്ചറമ്മയെന്ന് വിളിച്ച് പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. ''ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ. ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി. വര്‍ഗ്ഗീയടീച്ചറമ്മ''-എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.

You missed