നിയമസഭാ കൈയ്യങ്കളിയിൽ തെറ്റ് ഏറ്റുപറഞ്ഞ് കെ.ടി. ജലീൽ. കൈയ്യാങ്കളിക്കിടെ സ്പീക്കറുടെ കസേര തളളിത്താഴെയിട്ടത് അബദ്ധമായെന്ന് ജലീൽ. മനുഷ്യനല്ലേ വികാരത്തളളിച്ചയിൽ സംഭവിച്ചതാണെന്നും വിശദീകരണം. ജലീലിൻെറ ഏറ്റുപറച്ചിലിനെ സ്വാഗതം ചെയ്ത് വി.ടി. ബൽറാം. ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്നും ബൽറാം
തിരുവനന്തപുരം: കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിൽ ഉണ്ടായ കൈയ്യാങ്കളിക്കിടെ സ്പീക്കറുടെ കസേര തളളിത്താഴെയിട്ടതിൽ പരസ്യമായി തെറ്റ് സമ്മതിച്ച് ഡോ. കെ.ടി.ജലീൽ എം.എൽ.എ. സ്പീക്കറുടെ ചെയർ തള്ളിത്താഴെയിട്ടത് അബദ്ധമായിപ്പോയെന്ന് ഡോ. കെ.ടി ജലീലിൽ എം എൽ എ ഫേസ് ബുക്കിൽ കമന്റിൽ…